ദേശീയപാതയിൽ ചരക്കുലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു. തമിഴ്നാട് നാമക്കല്‍ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യയായ കസ്തൂരി എന്നിവരാണ് മരിച്ചത്. കർണാടകയിൽ നിന്ന്സ വാളയുമായി കൊച്ചിയിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ ആറോടെയായിരുന്നു അപകടം നടന്നത്. ഇളങ്കോവനും കസ്തൂരിയും സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു. ബൈക്കിനെ ഇടിച്ചിട്ട ലോറി തുടർന്ന് മറ്റൊരു സൈക്കിളിലും ഇടിച്ചു. പരിക്കേറ്റ സൈക്കിൾ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You must be logged in to post a comment Login