മുംബൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഏഴംഗ സംഘത്തിലെ നാല് പേര്‍ മരിച്ചു. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . ലോക്ക് ഡൌൺ തുടർന്ന് പലായനം ചെയ്യുന്നവരുടെ ഇടയിലേക്ക് അമിതവേഗത്തിൽ ലോറി പാഞ്ഞു കയറുകയായിരുന്നു. അപകടം നടന്നത് ഗുജറാത്ത് മഹാരാഷ്ട്ര അതിര്‍ത്തിയില്‍ മുംബൈ- അഹമ്മദാബാദ് ദേശീയപാതയിൽ വച്ചാണ്.
രാജ്യം കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ അടച്ചതിനെ തുടര്‍ന്ന് സ്വദേശത്തേയ്ക്ക് കാല്‍നടയായി പോകുകയായിരുന്നവരുടെ ഇടയിലേക്കാണ് അതി വേഗം വന്ന ലോറി പാഞ്ഞുകയറിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്നും സ്വന്തം നാട്ടിലേയ്ക്ക് പലായനം തുടരുകയാണ്.

You must be logged in to post a comment Login