കൊവിഡ്-19 നെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി 21 ദിവസത്തേക്ക് രാജ്യം അടച്ചിട്ടതോടെ കുടുങ്ങിയിരിക്കുന്നത് വീട് വിട്ട് മറ്റിടങ്ങളിൽ താമസിക്കുന്ന നിരവധി ആളുകളാണ്. രാജ്യം അടച്ചിട്ടതോടെ സ്വന്തം നാട്ടിലേക്ക് പോകാൻ വാഹനം പോലും ലഭിക്കാതെ വലയുകയാണ് ഇവർ.
ഡൽഹിയിലെ ആൻഡ്രൂസ് ഗഞ്ച് ഏരിയയിൽ ചോല ബട്ടൂര വിൽപ്പന ചെയ്യുന്ന 16 വയസുകാരനായ ബാലൻ രാജ്യം അപ്രതീക്ഷിത ലോക്കഡൗണിലേക്ക് നീങ്ങിയതോടെ ഉത്തർപ്രദേശിലെ സ്വന്തം നാട്ടിലേക്ക് കാൽ നടയായി യാത്ര തിരിച്ചിരിക്കുകയാണ്. യുപിയിലെ ബദൗണിലേക്കാണ് ശാന്തി പാൽ എന്ന കൗമാരക്കാരൻ യാത്ര ചെയ്യുന്നത്. ഭക്ഷണം പോലും കഴിക്കാതെയാണ് ഈ യാത്ര . നാളെ രാവിലെ വീട്ടിലെത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നു ശാന്തി പാൽ പറയുന്നു .സമാനമായ സംഭവങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യം പെട്ടന്ന് അടച്ചതോടെ 21 ദിവസം ജോലി സ്ഥലത്ത് നിൽക്കാൻ കഴിയാത്തതാണ് ഇവരെ നാടുകളിലേക്ക് തിരികെ പോകാൻ പ്രേരിപ്പിക്കുന്നത്. വാഹന സൗകര്യം നിർത്തിയതാണ് ഇവർക്ക് തിരിച്ചടിയായത്.
198 രാജ്യങ്ങളിലായി നാലരലക്ഷത്തിലേറെ ആളുകള്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത് . 21000ത്തിലധികം ആളുകള്‍ മരണത്തിനു കീഴ്പെട്ടു. ഇതുവരെ 657 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. 13 പേർ ഇതിനോടകം മരിച്ചിട്ടുമുണ്ട്.

You must be logged in to post a comment Login