രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്രമോഡി. കൊറോണ വൈറസ് രാജ്യം മുഴുവൻ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ നടപടി ക്രമങ്ങൾ സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിരിക്കുകയാണ്.
1. സർക്കാർ ഓഫീസുകളും അവയുടെ ഉപ ഓഫീസുകളും പബ്ലിക് കോർപ്പേറഷനുകളും അടക്കും
2. സംസ്ഥാന സർക്കാർ ഓഫീസുകൾ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫീസുകൾ അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ അടച്ചിടും. പോലീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ് ദുരന്ത നിവാരണം, അഗ്നിശമന സേന എന്നിവകൾ പ്രവർത്തിക്കും
3. ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റ് സ്റ്റാഫുകൾ എന്നിവരുടെ യാത്രയിൽ തടസ്സങ്ങൾ ഉണ്ടാവില്ല.
4.വ്യാപാര, സ്വകാര്യ സ്ഥാപനങ്ങൾ അടയ്ക്കണം. എന്നാൽ റേഷൻ കടകൾ ഉൾപ്പെടെയുള്ള കടകൾ,പലചരക്ക്, പഴം, പച്ചക്കറി, പാൽ, ഇറച്ചി, മത്സ്യം തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാവുന്നതാണ്. എങ്കിലും സാമൂഹിക സമ്പർക്കം ഒഴിവാക്കുവാൻ ഹോം ഡെലിവറി സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണം
5. സംസ്കാര ചടങ്ങുകളിൽ ഇരുപത് പേരിൽ കൂടുതുൽ പാടില്ല
6. രാഷ്ട്രീയ, സാമൂഹിക, കായിക വിനോദ, പാഠ്യ സാംസ്കാരിക മത ചടങ്ങുകളും കൂടിച്ചേരലുകളും നടത്തുവാൻ പാടുള്ളതല്ല.
7. 2020 മാർച്ച് 25 മുതൽ 21 ദിവസത്തേയ്ക്ക് മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ ഉണ്ടാകും

You must be logged in to post a comment Login