ലോക്ഡൗണ്‍ നീട്ടില്ല; അഭ്യൂഹങ്ങലും വാർത്തകളും വ്യാജം : കേന്ദ്രസര്‍ക്കാര്‍ !

0
102

 

രാജ്യത്തു കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍ ഇനിയും നീട്ടുമെന്നുള്ള പ്രചാരണം തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനോടനുബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും തീര്‍ത്തും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. ലോക്ഡൗണ്‍ 21 ദിവസത്തിനു ശേഷം നീട്ടുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ അദ്ഭുതം ഉളവാക്കുന്നു. അത്തരത്തിലുള്ള യാതൊരു ആലോചനകളും ഇപ്പോള്‍ നടക്കുന്നില്ലെന്നും രാജീവ് ഗൗബ പറഞ്ഞു. വൈറസ് വ്യാപനത്തിനെ തടസപ്പെടുത്തുന്നതിനായി ചെയിന്‍ മുറിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതു കൃത്യമായി പാലിക്കുക. വീടുകളില്‍ തന്നെ തുടരുക .