ആൾക്കൂട്ടത്തിന് ഉൾപ്പെടെ ലോക്ഡൗൺ 14 ന് പിൻവലിച്ചാലും നിയന്ത്രണങ്ങൾ തുടരും. മുഖ്യമന്ത്രിമാരുമായി ലോക്ഡൗണിനു ശേഷം തുടരേണ്ട ജാഗ്രതാ രീതികളെക്കുറിച്ചു വിഡിയോ കോൺഫറൻസ് നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം ഇന്നലെ കോവിഡ് പ്രതിരോധ വിദഗ്ധ സമിതിയും കേരളത്തിലെ വിവിധ വകുപ്പ് മേധാവികളും ഇതെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. പുതുതായി രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ കൂടി ചർച്ചകൾക്കു ശേഷമാകും ലോക്ഡൗണിനു ശേഷം സ്വീകരിക്കേണ്ട മുൻകരുതലുകളെയും നിയന്ത്രണങ്ങളെയും കുറിച്ചും സംസ്ഥാനം കേന്ദ്രത്തിനു ശുപാർശ നൽകുക.

You must be logged in to post a comment Login