ലോക് ഡൗൺ തുടരണമെന്ന അവശ്യം ശക്തമാക്കി സംസ്ഥാനങ്ങൾ .

0
196

 

രാജ്യത്ത് കോവിഡ് 19 ദിനം പ്രതി ആശങ്ക ജനിപ്പിക്കുന്ന സാഹചര്യത്തിൽ ലോക് ഡൗൺ ഒറ്റയടിക്ക് പിൻ വലിക്കരുതെന്നും അതി തീവ്ര ജാഗ്രതയോടെ തുടരണമെന്ന ആവശ്യവുമായി പല സംസ്ഥാനങ്ങളും രംഗത്ത്.
ലോക് ഡൗൺ തുടരുന്നതിന് മിക്ക രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചു. ഒറ്റയടിക്ക് ലോക് ഡൗൺ ഒഴിവാക്കാതെ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായും ചിലർ നിർദ്ദേശിച്ചു.

നിലവിലെ കോവിഡ് സാഹചര്യത്തിൽ ലോക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കുക എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ നിലവിലെ രീതിയിൽ തുടരുന്നത്  കടുത്ത തൊഴിൽ-സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നുമാണ് വിലയിരുത്തലുകൾ.പ്രധാനമന്ത്രി മറ്റു സംസഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയ ശേഷം തീരുമാനത്തിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

രാജ്യത്ത് നിലവിലുള്ള നടപടികൾ സാമൂഹിക അടിയന്തരാവസ്ഥക്ക് സമാനമാണെന്നും പാർലമെന്റിലെ പ്രമുഖ കക്ഷികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി അറിയിച്ചു.തുടർ നടപടിക്കായി കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരുമുൾപ്പെട്ട കർമ സമിതി വേണമെന്ന് കോൺഗ്രസും പ്രതിസന്ധി പരിഹരിക്കാൻ സാമ്പത്തിക ഇടപെടൽ വേണമെന്ന് സി. പി. എമ്മും ആവശ്യപ്പെട്ടു.