ഇനി ഒരു റിലേഷനിലും അകപ്പെടില്ല ; ലെന

0
385

മലയാളത്തിലെ ചുരുക്കം ചില ബോള്‍ഡ് നായികമാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന അത്യപൂര്‍വ്വം മലയാളി നടിമാരില്‍ ഒരാള്‍ കൂടിയാണ് ലെന.
താന്‍ സിനിമയിലേക്കെത്തിയത് മനപ്പൂര്‍വ്വമല്ല, വളരെ യാദൃശ്ചികമായിരുന്നു. ആദ്യചിത്രം സ്നേഹമായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം വിളി വന്നപ്പോഴെല്ലാം മനസ്സില്‍ വല്ലാത്തൊരു സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു. പതിനാറ് വയസ്സേ അന്നുണ്ടായിരുന്നുള്ളൂ. സിനിമയിലെടുത്തല്ലോ, ഇനി തന്റെ സ്വകാര്യത പോകുമല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നുവെന്നും പിന്നീട് അത് പ്രായത്തിന്റെ പ്രശ്നങ്ങളാകുമെന്ന് കരുതി. ചുറ്റുമുണ്ടായിരുന്നവരെല്ലാം സിനിമയെക്കുറിച്ച് മോശം കാര്യങ്ങളാണ് പറഞ്ഞു തന്നിരുന്നത്.
താന്‍ ഇനി ജീവിതത്തില്‍ ഇനി മറ്റൊരു റിലേഷന്‍ഷിപ്പിലും പെടാനുള്ള സാദ്ധ്യതയില്ലെന്ന് നടി ലെന. അത് തനിക്ക് ലഭിച്ച അറിവാണെന്നും അവര്‍ വിശദമാക്കി.
ഇനി ഒരു റിലേഷന്‍ഷിപ്പില്‍ പെടാനുള്ള സാധ്യതയില്ല. അതൊരു അറിവാണ്. എനിക്ക് അടുത്ത നിമിഷം ഉണ്ടോ ഇല്ലയോ എന്ന പോലും അറിയില്ല. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളുമുണ്ട്.
എല്ലാം നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് നമ്മള്‍ വിശ്വസിക്കുന്നിടത്താണ് സ്ട്രസ്സിന് അടിമപ്പെടുന്നത്. അഹങ്കാരമാണ് ഇതിനൊക്കെ കാരണം. അഹം എന്ന ഭാവം മാറിക്കഴിഞ്ഞാല്‍ പകുതി ടെന്‍ഷന്‍ മാറികിട്ടും. ലെന വ്യക്തമാക്കി.
ലിജോ ജോസ് പെല്ലിശ്ശേരിയുടെയും വി എം വിനുവിന്റെയും സഹസംവിധായകനായി പ്രവര്‍ത്തിച്ച് പരിചയമുള്ള മാക്സ് വെല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന അടുക്കള എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ലെന അഭിനയിക്കുന്നത്.