കോട്ടയത്ത്‌ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച്‌ മരിച്ചു

0
192

കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച്‌ മരിച്ചു.ആയാംകുടി ഇല്ലിപ്പടിക്കല്‍ ചന്ദ്രന്‍ (69),ഭാര്യ രത്‌നമ്മ എന്നിവരാണ് എന്നിവരാണ് മരിച്ചത്. സെപ്തംബര്‍ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയോടെയാണ് ആയാംകുടിയിലെ വീട്ടില്‍ കൊലപാതകം നടന്നത്.

ഭാര്യ രത്‌നമ്മ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു. എന്നാല്‍ ചന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.ഇന്നലെ രാത്രി 8.30 ന് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ ചന്ദ്രനും മരിച്ചത്.

കുടുംബവഴക്കിനെ തുടര്‍ന്ന് ആണ് ചന്ദ്രന്‍ ഭാര്യ രത്നമ്മയെ വീടിനുള്ളില്‍ വെച്ച്‌ കുത്തി കൊലപ്പെടുത്തിയത്. റിട്ട. കെഎസ്‌ആര്‍ടിസി ജീവനക്കാരനാണ് മരിച്ച ചന്ദ്രന്‍.വീടിനുള്ളിലെ കിടപ്പുമുറിയില്‍ വെച്ചാണ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്. ഇതേ മുറിയില്‍ വെച്ച്‌ തന്നെ ചന്ദ്രന്‍ വിഷം വിഷം കഴിച്ചു.

പലതവണ മകള്‍ അരുണിമ ഈ വിഷയത്തില്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നുതവണ വിഷയത്തില്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചതായി അരുണിമ പറയുന്നു.