കൊരട്ടി പോലീസിൻ്റെ കണ്ണ് വെട്ടിച്ച് ദേശീയ പാത കടന്ന് പോകാൻ കുറച്ച് ബുദ്ധിമുട്ടും; ഇന്ന് പിടികൂടിയത് 50 ലക്ഷത്തിൻ്റെ മുതൽ

0
204

കർണാടകയിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി അനൂപ്, 29/21, S/O അലിയാർ, കപ്പപറമ്പിൽ വീട്, മലയൻതുരൂത്ത്, മൂസ, 25/21, S/O അഷ്റഫ്, നാടാപടിക്കൽ വീട്, മേതല, ഓടക്കാലി. എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. G. പൂങ്കുഴലി. IPS ന്റെ നേതൃത്വത്തിലുള്ള DANSAF ടീമും കൊരട്ടി പോലീസും ചേർന്നു പിടികൂടിയത്.അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് ലഹരിസാധനങ്ങൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംസ്ഥാന പൊലീസ് മേധാവി കർശനനിരീക്ഷണത്തിന് നിർദേശം നൽകിയിരുന്നു.

ഇതിനെത്തുടർന്ന് ബഹു.തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ശ്രീ.പൂങ്കുഴലി.IPS ന്റെ നിർദ്ദേശാനുസരണം തൃശ്ശൂർ ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് DYSP ബിജു ഭാസ്കറിന്റെയും ചാലക്കുടി DYSP സന്തോഷ് C. R ന്റെയും മേൽനോട്ടത്തിൽ കൊരട്ടി ISHO അരുൺ B.K,
SI ചിത്തരഞ്ജൻ,തൃശൂർ റൂറൽ ജില്ലാ DANSAF SI M. P.മുഹമ്മദ് റാഫി, ASI മാരായ ജയകൃഷ്ണൻ, ജോബ്, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ASI മുരുകേഷ് കടവത്ത്, കൊരട്ടി SI മാരായ ഷാജു എടത്താടൻ,CK സുരേഷ്, ജോഷി.C.O, പ്രദീപ്, GSCPO രഞ്ജിത്ത്, ജിബിൻ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നാഷണൽ പെർമിറ്റ് ലോറിയിൽ സോപ്പ് കൊണ്ടുവരുന്ന വ്യാജേനയാണ് പ്രതികൾ 92 ചാക്ക്, HANS, SS ONE, SHIKHAR എന്നിങ്ങനെ പല പേരുകളിലുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്നിരുന്നത്. പ്രതികൾ കർണാടകയിലെ മൈസൂർ നിന്നുമാണ് ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവന്നിരുന്നത്.

Reported by :Prasad Baby