ചാലക്കുടി എക്‌സൈസ് ഇൻസ്‌പെക്ടർ അശ്വിൻ കുമാറിൻ്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി

0
185

ഓണമാഘോഷിക്കാൻ “പിൽ” എത്തി

ചാലക്കുടി ഓണാഘോഷങ്ങൾക്ക് ലഹരി കൂട്ടാൻ മാരക മയക്കുമരുന്നായ MDMA അഥവാ ecstacy എന്ന പേരിലറിയപ്പെടുന്ന ലഹരിഗുളിക ചാലക്കുടിയിൽ എത്തി തുടങ്ങി. ചാലക്കുടി റെയ്ഞ്ച് പരിധിയിൽപ്പെട്ട പരിയാരം ഭാഗത്തു നിന്നും MDMAയുടെ ഗുളിക രൂപത്തിലുള്ള മാരക മയക്കുമരുന്ന് കൈവശം വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പരിയാരം വില്ലേജ്, പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ലഷൻ ദേശത്ത് പോട്ടോക്കാരൻ വീട്ടിൽ വർഗ്ഗീസ്സ് മകൻ പോൾ വർഗ്ഗീസ് ( 22 വയസ്സ്) എന്നയാളെ ചാലക്കുടി എക്‌സൈസ് ഇൻസ്‌പെക്ടർ അശ്വിൻ കുമാറും സംഘവും അറസ്റ്റ് ചെയ്തു. ടിയന്റെ പക്കൽ നിന്നും മാരക മയക്കുമരുന്നായ MDMA യുടെ 16 ഗുളികകളും,5gm കഞ്ചാവും ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കണ്ടെത്തി കേസ്സെടുത്തു. മെട്രോ നഗരങ്ങളിൽ യുവ തലമുറ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഈ ഗുളിക രൂപത്തിലുള്ള ഈ മാരക മയക്കുമരുന്ന് ഓണഘോഷങ്ങൾക്ക് ലഹരി പകരാൻ വിൽപ്പനക്കായി ബാഗ്ലൂരിൽ നിന്നും കൊണ്ടുവന്നതാണ്. ഉപയോഗിക്കുന്ന വ്യക്തികൾക്ക് 6 മണിക്കുർ വരെ ലഹരി നൽകുന്ന ഈ മാരക മയക്കുമരുന്ന് ഗുളിക, മോളി എന്ന അപരനാമത്തിലാണ് അറിയപ്പെടുക. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ വി.എസ്സ് ‘ പ്രദീപ്, പ്രീ വെൻ്റീവ് ഓഫീസർമാരായ ജീസ് മോൻ, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീസ് മുഹമ്മദ്ദ് ,രാജേന്ദ്രൻ, വിപിൻ രാജ് എന്നിവർ പങ്കെടുത്തു.ഈ കേസ്സിൻ്റെ തുടരന്വേഷണം നടത്താനും, ഓണക്കാലത്തോടനുബന്ധിച്ചുള്ള റെയ്ഡുകൾ കർശനമാക്കാൻ തീരുമാനിച്ചതായി റെയ്ഞ്ച് ഇൻസ്പെക്ടർ അറിയിച്ചു.

Reported by:Prasad baby