ചാരായം വാറ്റികൊണ്ടിരുന്ന ശ്രീ ബുദ്ധൻ കൊരട്ടി പോലീസിന്റെ പിടിയിലായി

0
293

കോനൂർ പാടത്ത് രാത്രിയുടെ മറവിൽ ചാരായ വാറ്റികൊണ്ടിരുന്നകൊരട്ടി കോന്നൂർ സ്വദേശി കുറ്റിപറമ്പൻ വീട്ടിൽ ശ്രീബുദ്ധൻ (59) , കോനൂർ കണ്ണംമ്പിള്ളി വീട്ടിൽ വേലായുധൻ (60) എന്നിവരെ കൊരട്ടി ഇൻസ്പെക്ടർ എസ്സ്. എച്ച് . ഒ .
ബി കെ. അരുണും സംഘവും അറസ്റ്റു ചെയ്തു.

ഇക്കഴിഞ്ഞ രാത്രി 10.00 മണിയോടെ കോനൂരിലെ ആളൊഴിഞ്ഞ പാടശേഖരത്തിനു നടുവിൽ പ്രതികൾ ചാരായം നിർമ്മിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചൂടുള്ള ചാരായവും , വാഷും, അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

ഓണാഘോഷത്തിനായി വിൽപ്പന നടത്താനാണ് ചാരായം നിർമ്മിക്കുന്നതാണെന്നാണ് പ്രതികൾ പോലീസിനോട് പറക്കത് .സംഭവ സ്ഥലത്തു വച്ചു തന്നെ വേലായുധനെ പിടികൂടിയിരുന്നു.വേലായുധൻ മുൻപും ചാരായ കേസിൽ പോലീസ് പിടിയിലായിട്ടുണ്ട്.പോലീസിന്റെ സാനിധ്യം മനസിലാക്കിയ ശ്രീബുദ്ധൻ ഓടിരക്ഷപ്പെട്ടെങ്കിലും ഇയ്യാളെ ഇന്നു രാവിലെ പാലമുറിയിൽ നിന്നും പിടികൂടുകയുമായിരുന്നു.അന്വേഷണ സംഘത്തിൽ SI മാരായ ചിത്തരഞ്ജൻ , ഷാജു എടത്താടൻ, CK സുരേഷ്,
ഷിബു പോൾ, MS പ്രദീപ് ,
സീനിയർ CPO മാരായ മനോജ് , VR രഞ്ജിത്ത്, ജിബിൻ വർഗ്ഗീസ്, ഹോംഗാർഡ് ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Reported by:Prasad