ജനതാ കർഫ്യൂ ഞായറാഴ്ച്ച മാത്രം! അതെന്താ മറ്റുള്ള ദിവസങ്ങളിൽ കൊറോണ വരില്ലേ ? സത്യം ഇതാണ്

0
113

ഞായറാഴ്ച്ച നടത്തുന്ന ജനതാ കർഫ്യൂവിനെ Test bed എന്നാണ് പറയുന്നത്
ഈ ദിവസത്തെ ജനങ്ങളുടെ പ്രതികരണം, ഒരു ദിവസത്തെ കർഫൂവിലൂടെയുള്ള സാമ്പത്തിക ഇടിവ്, ആരോഗ്യ രംഗത്തെ കൺട്രോൾ ,ആ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം ,7 മണി മുതൽ രാത്രി 9 മണി വരെ എന്നാൽ തത്വത്തിൽ 24 മണിക്കൂർ ആയാണ് കണക്കു കൂട്ടുന്നത് ,ഒരു ദിവസത്തെ ആരോഗ്യ അടിയന്തിരാവസ്ഥ – ഇത്രയും കാര്യങ്ങൾ പഠിച്ചിട്ടാണ്  ഇനിയെന്ത് നടപടി എടുക്കണം എന്ന് കേന്ദ്ര സർക്കാർ  തീരുമാനിക്കുന്നത്

കർഫ്യൂ നാളെയോ മറ്റന്നാളോ വച്ചാൽ ജനങ്ങൾ പരിഭ്രാന്തരാകും.ഒരുമിച്ച് സാധനങ്ങൾ വാങ്ങി കൂട്ടുകയും രാജ്യത്ത് ക്ഷാമം ഉണ്ടാകുകയും ചെയ്യും.
എന്നാൽ കർഫ്യൂ ഞായറാഴ്ച്ച ആയതിനാൽ രണ്ട് ദിവസത്തെ സമയം കൊണ്ട് ജനങ്ങൾക്ക് തയ്യാറാകാനുള്ള അവസരവും ലഭിക്കും.
ഞായറാഴ്ച ആരും പുറത്തിറങ്ങരുത് എന്ന് പറഞ്ഞതിനെ ഡോക്ടർമാർ വിശേഷിപ്പിച്ചത് മോക്ക്ഡ്രിൽ എന്നാണ് . സാഹചര്യം മോശമായാൽ വരാൻ പോകുന്ന കർഫ്യൂവിന്റെ റിഹേഴ്സൽ ആണിത് . ജനതയുടെ ഉത്തരവാദിത്ത ബോധം മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഇത്. ഈ രാജ്യത്ത് മാത്രമല്ല ഇതൊന്നും നടക്കുന്നത് എന്നും വിദഗ്ദ്ധരായ ഡോക്ടർമാർ പറയുന്നു. എന്നാൽ പലർക്കും ഇതൊക്കെ പുച്ഛിച്ചു തള്ളി രാഷ്ട്രീയ നിലപാട് എടുക്കണം ഒരു ദിവസം ഞായറാഴ്ച രാത്രി കൊറോണ ഓടിപ്പോകുമോ എന്ന മണ്ടത്തരം കണ്ണാടിക്ക് മുന്നിൽ നിന്ന് ചോദിച്ച് , സ്വയം കയ്യടിച്ച് സംതൃപ്തി നേടണം. ചൈനയടക്കം രാജ്യങ്ങൾ എന്തൊക്കെ കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗൂഗിളിലൊന്ന് പരതിയാൽ അറിയാം.

അച്ഛൻ, അമ്മ, ഭാര്യ, മക്കൾ മുതൽ എല്ലാവരും സുരക്ഷിതരാണെന്ന തോന്നലുണ്ടെങ്കിൽ ഇറ്റലി, ചൈന എന്നിവിടങ്ങളിൽ സംഭവിച്ചതെന്താണെന്ന് ഒന്നന്വേഷിച്ചു നോക്കുക ..!

സ്വയം ഉണരുക, സ്വയം രക്ഷിക്കുന്നതോടൊപ്പം സഹജീവികളെയും രക്ഷിക്കുക…