കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട് !

0
119

 

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളിൽ ഒരാളായ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. .കുഞ്ചാക്കോ ബോബൻ ഇന്നലെ നടന്ന സാക്ഷിവിസ്താരത്തിന് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. സംയുക്ത വർമ, ഗീതു മോഹൻദാസ്, കുഞ്ചാക്കോ ബോബൻ എന്നിവരെയാണ് വിസ്താരത്തിന് ഇന്നലെ കോടതി വിളിപ്പിച്ചത് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് കുഞ്ചാക്കോക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കോടതി നടനെതിരെ പുറപ്പെടുവിച്ചിരിക്കുന്നത് ജാമ്യമെടുക്കാൻ കഴിയുന്ന വാറണ്ടാണ് . നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ എസ്‌ഐ കുഞ്ചാക്കോ ബോബന് വാറണ്ട് കൈമാറി. ഇന്നലെ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബൻ കോടതിയെ അറിയിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ബെയ്‌ലബിൾ വാറണ്ട് പുറപ്പെടുവിച്ച് ഉത്തരവായത്. ഇന്നലെ കുഞ്ചാക്കോ ബോബൻ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടു കൊടൈക്കനാലിലായിരുന്നു . കുഞ്ചാക്കോ ബോബനോട് ഇനി വിസ്താരത്തിനായി ഹാജരാകാൻ കോടതി നിർദേശിച്ചിരിക്കുന്നത് മാർച്ച് 4നാണ് .