എല്ലാം വളരെ പെട്ടന്നായിരുന്നു ബ്രേക്ക് ചെയ്യാൻ പോലും ഡ്രൈവർക്ക് സാവകാശം കിട്ടുന്നതിനു മുൻപേ ബസിനു നേരേ ലോറി ഇടിച്ചു കയറി. അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിൽ പിന്നിൽനിന്നു മൂന്നാമത്തെ നിരയിൽ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂർ സ്വദേശി രാമചന്ദ്ര മേനോന്റെ വാക്കുകൾ.
” ബസിന്റെ പിന്നിലിരുന്നവർക്കും പരുക്കു പറ്റിയിട്ടുണ്ട്. തന്റെ പിന്നിലെ സീറ്റിലിരുന്ന ഒരാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാക്കിയിട്ടുണ്ട്. ഉറക്കത്തിലായിരുന്നെങ്കിലും പെട്ടെന്നു തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിർദിശയിൽ വന്നു കൊണ്ടിരുന്ന വാഹനം പെട്ടെന്ന് ട്രാക് മാറി വെട്ടി തിരിഞ്ഞു വന്നു ഇടിച്ചു കയറുകയായിരുന്നു. ആ വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ബസ് വേഗത്തിലായിരുന്നു. ബസിന്റെ മുൻ നിരയിലെ സീറ്റുകളിൽ മിക്കതും തകർന്നു . സീറ്റുകൾ എല്ലാം ഇളകിത്തെറിച്ചിട്ടുണ്ട്. ”
അപകടത്തിൽ 19 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് .

You must be logged in to post a comment Login