കോട്ടയത്ത് അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എംസി റോഡ് – ബേക്കർ ജങ്ഷനിൽ നിന്ന് ഇറക്കത്തിൽ ലൈന്‍ തെറ്റിച്ച് അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. നീലിമംഗലം കിഴക്കാലിക്കൽ വർഗീസ് കുരുവിളയുടെ മകൻ അപ്പു – (24 ) ആണ് മരിച്ചത് . ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. ബസ് ഡ്രൈവർ അനീഷിനെ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തു.
അമിതവേഗത്തിൽ വന്ന ബസ് മുന്നിലെ വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നു പൊലീസ് പറഞ്ഞു. ബസിനടിയിലേക്ക് വീണ ബൈക്കും അപ്പുവിനെയും 3 മീറ്ററോളം വലിച്ചുകൊണ്ടുപോയ ശേഷമാണ് ബസ് നിന്നത്. ഹെൽമറ്റ് ധരിച്ചിരുന്ന അപ്പുവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയിരുന്നു. സംഭവസ്ഥലത്തു നിന്നു മൃതദേഹം മാറ്റാൻ അര മണിക്കൂർ താമസിച്ചു എന്ന് നാട്ടുകാർ ആരോപിച്ചു.

You must be logged in to post a comment Login