തിരുപ്പൂരിൽ നിയന്ത്രണം വിട്ട ലോറി കെ.എസ്.ആർ .ടി.സി ബസിൽ ഇടിച്ചുകയറി; 19 പേർ മരിച്ചു.

0
113

 

തിരുപ്പൂർ അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് സ്ലീപ്പർ ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 19 പേർ മരിച്ചു. ഇരുപതോളം പേർക്കു പരിക്ക് . മരിച്ചവരിൽ ആറു പേർ സ്ത്രീകളാണ്. അപകടത്തിൽ പെരുമ്പാവൂർ സ്വദേശിയായ കെഎസ്ആർടിസി ബസ് ഡ്രൈവർ വി. ഡി. ഗിരീഷ് പിറവം സ്വദേശിയായ കണ്ടക്ടർ വി.ആർ. ബിജു എന്നിവരും മരിച്ചു. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ 12 പേരെ പൂണ്ടി, കോയമ്പത്തൂർ, തിരുപ്പൂർ, എന്നിവിടങ്ങളിലെ അശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തൃശൂർ,പാലക്കാട്,എറണാകുളം ജില്ലകളിൽ നിന്നുള്ള ആളുകളാണ് ബസിൽ ഉണ്ടായിരുന്നത് . റിസർവേഷൻ ചാർട്ട് പ്രകാരം എറണാകുളത്ത് ഇറങ്ങേണ്ടവർ 25 പേരും തൃശൂർ 19 പേരും പാലക്കാട് 4 പേരും ആണ് ബസിൽ ഉണ്ടായിരുന്നത്.
രാവിലെ എഴു മണിക്ക് എറണാകുളത്തെത്തേണ്ട കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ– എറണാകുളം മൾട്ടി ആക്സിൽ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.25 ഓടെയാണ് അപകടമുണ്ടായത്. 48 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.

എറണാകുളം റജിസ്ട്രേഷനുള്ള ലോറിയാണ് ബസിൽ ഇടിച്ചത്. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ വച്ച് മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി റോഡിനിടക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ വന്നു കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ലോറി ടൈലുമായി ബുധനാഴ്ച രാത്രിയാണ് എറണാകുളത്ത് നിന്ന് യാത്ര തിരിച്ചത്.

യാത്രക്കാരിൽ പലരെയും പുറത്തെടുത്തത് ബസ് വെട്ടിപ്പൊളിച്ചാണ്. യാത്രക്കാരിൽ ഭൂരിഭാഗവും അപകട സമയത്ത് ഉറക്കത്തിലായിരുന്നു . ബസ് എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോയത് തിങ്കളാഴ്ചയായിരുന്നു. തിരികെ ട്രിപ്പിൽ യാത്രക്കാർ ഇല്ലാഞ്ഞതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. കെഎസ്ആർടിസി എംഡിയോട് അപകടകാരണം അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. രണ്ടു ക്രെയിനുകൾ സ്ഥലത്തെത്തിച്ച് ബസ് റോഡിൽ നിന്ന് നീക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു . കണ്ടെയ്നർ ലോറിയിൽ പൂർണമായും ടൈലുകൾ നിറച്ചു ആണ് യാത്ര ചെയ്തത്. ഇത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. അപകടത്തിൽ മരിച്ചവരിൽ ഏറെയും ബസിന്റെ വലതുഭാഗത്തിരുന്നവരാണ്. തുടർ നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എസ്.സുനിൽകുമാർ എന്നിവർ അപകടസ്ഥലത്തേക്ക് തിരിച്ചു.

റിസർവേഷൻ ചാർട്ട്പ്രകാരമുള്ള ബസിലെ യാത്രക്കാർ

1. ഐശ്വര്യ (എറണാകുളം)
2. ഗോപിക ടി.ജി (എറണാകുളം)
3. കരിഷ്മ കെ. (എറണാകുളം)
4. പ്രവീൺ എം.വി (എറണാകുളം)
5. നസീഫ് മുഹമ്മദ് (തൃശൂർ)
6. എം.സി. മാത്യു (എറണാകുളം)
7. സന്തോഷ് കുമാർ കെ (പാലക്കാട്)
8. തങ്കച്ചൻ കെ.എ (എറണാകുളം)
9. രാഗേഷ് (പാലക്കാട്)
10. ആർ. ദേവി ദുർഗ (എറണാകുളം)
11. ജോഫി പോൾ സി. (തൃശൂർ)
12. അലൻ സണ്ണി (തൃശൂർ)
13. പ്രതീഷ് കുമാർ (പാലക്കാട്)
14. സനൂപ് (എറണാകുളം)
15. റോസ്‌ലി (തൃശൂർ)
16. സോന സണ്ണി (തൃശൂർ)
17. കിരൺ കുമാർ എം.എസ് (തൃശൂർ)
18. മാനസി മണികണ്ഠൻ (എറണാകുളം)
19. ജോർഡിൻ പി. സേവ്യർ (എറണാകുളം)
20. അനു മത്തായി (എറണാകുളം)
21. ഹനീഷ് (തൃശൂർ)
22. ജിസ്മോൻ ഷാജു (എറണാകുളം)
23. മധുസൂദന വർമ (തൃശൂർ)
24. ആൻ മേരി (എറണാകുളം)
25. അനു കെ.വി (തൃശൂർ)
26. ശിവകുമാർ (പാലക്കാട്)
27. ബിൻസി ഇഗ്നി (എറണാകുളം)
28. ഇഗ്നി റാഫേൽ (എറണാകുളം)
29. ബിനു ബൈജു (എറണാകുളം)
30. യേശുദാസ് കെ.ഡി (എറണാകുളം)
31. ജിജേഷ് മോഹൻദാസ് (തൃശൂർ)
32. ശിവശങ്കർ പി. (എറണാകുളം)‌
33. ജെമിൻ ജോർജ് ജോസ് (എറണാകുളം)
34. ജോസുകുട്ടി ജോസ് (എറണാകുളം)
35. അജയ് സന്തോഷ് (തൃശൂർ)
36. തോംസൺ ഡേവിസ് (തൃശൂർ)
37. രാമചന്ദ്രൻ (തൃശൂർ)
38. മാരിയപ്പൻ (തൃശൂർ)
39. ഇഗ്നേഷ്യസ് തോമസ് (തൃശൂർ)
40. റേസ് സേയ്റ്റ് (എറണാകുളം)
41. അലൻ ചാൾസ് (എറണാകുളം)
42. വിനോദ് (തൃശൂർ)
43. എസ്.എ. മാലവാദ് (എറണാകുളം)
44. നിബിൻ ബേബി (എറണാകുളം)
45. ഡമൻസി റബേറ (എറണാകുളം)
46. ക്രിസ്റ്റോ ചിറക്കേകാരൻ (എറണാകുളം)
47. അഖിൽ (തൃശൂർ)
48. ശ്രീലക്ഷ്മി മേനോൻ (തൃശൂർ)