സര്‍വീസുകള്‍ ബസില്ല എന്നതിന്റെ പേരില്‍ വെട്ടിച്ചുരുക്കുന്ന കെ.എസ്.ആര്‍.ടി.സി പത്തുവര്‍ഷം പഴക്കമുള്ള ബസുകള്‍ പോലും പൊളിച്ചുവില്‍ക്കുന്നു. ബസുകളുടെ നിലവിലെ കാലാവധി 20 വര്‍ഷമാക്കിയ സംസ്ഥാനത്താണ് എന്‍ജിന്‍ തകരാര്‍ എന്ന് പറഞ്ഞു നിലവില്‍ ഓടുന്നതടക്കം 246 ബസുകള്‍ കണ്ടം ചെയ്യാനൊരുങ്ങുന്നത്. അറ്റകുറ്റപ്പണി നടത്തിയാല്‍ ഇനിയും അഞ്ചു മുതല്‍ പത്തുവര്‍ഷം കൂടി ഓടിക്കാവുന്ന ബസുകളാണ് ഇതിലധികവും.
വിധി കാത്ത് കോഴിക്കോട് റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ കിടക്കുകയാണ് ഈ ബസുകൾ. 2008ല്‍ സര്‍വീസ് തുടങ്ങിയ ആർ.ആർ.സി 354 തൊട്ടില്‍പ്പാലം ഡിപ്പോയിലെ ടൗണ്‍ ടു ടൗണ്‍ ഓർഡിനറി ബസ് 75000 രൂപയുടെ അറ്റകുറ്റപ്പണി ചെയ്‌താൽ എട്ടുവര്‍ഷം കൂടി ഓടിക്കാം. കാഞ്ഞങ്ങാട് ഡിപ്പോയുടെ ആർആർസി 342,നിലവില്‍ സര്‍വീസ് നടത്തി കൊണ്ടിരിക്കുന്ന ബസിനു ബോഡിക്ക് കുലുക്കം. എട്ടുവര്‍ഷം കൂടി ഓടാവുന്ന ബസ് അന്‍പതിനായിരം രൂപ ചെലവാക്കാനില്ലെന്ന പേരില്‍ പൊളിച്ചുവില്‍ക്കുന്നു. വടകര ഡിപ്പോയുടെ ആർ.ആർ.എ 317, ബസിനു 4.41 കിലോമീറ്റര്‍ മൈലേജുണ്ട്. എൻജിൻ തകരാറാണ് പ്രശ്നം, നന്നാക്കാനായി വേണ്ടത് വെറും അന്‍പതിനായിരം രൂപ. തൊട്ടില്‍പാലത്തെ ആറും മാനന്തവാടിയിലെയും സുല്‍ത്താന്‍ ബത്തേരിയിലേയും താമരശേരിയിലും അഞ്ചുവീതം ബസുകളും ഉള്‍പ്പടെ 35 ബസുകളാണ് ആദ്യം കണ്ടം ചെയ്യുന്നത്. ഇവയിൽ നാലെണ്ണം മാത്രമേ പന്ത്രണ്ട് വര്‍ഷത്തിന് മുകളിൽ പഴക്കം ഉള്ളവയൊള്ളു. കാലാവധി തികയാതെ ഊഴം കാത്ത് കിടക്കുന്ന ബസുകള്‍ പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പിലുമുണ്ട്

You must be logged in to post a comment Login