ആയിരക്കണക്കിനു യാത്രക്കാരുടെ ദുരിതത്തിനും തലസ്ഥാനത്ത് ഒരാളുടെ മരണത്തിനും വഴിയൊരുക്കിയ മിന്നൽ പണിമുടക്ക് ആസ്പദമായ സംഭവത്തിൽ കെഎസ്ആർടിസി യൂണിയനുകളുടെ സമ്മർദത്തിനു വഴങ്ങി സർക്കാർ. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച നല്‍കുന്നത് വരെ നടപടിയെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം.കലക്ടറുടെ അവശ്യ സർവീസ് നിയമം (എസ്മ) പ്രയോഗിക്കണമെന്ന ശുപാർശയും സര്‍ക്കാര്‍ തള്ളി.
സര്‍ക്കാര്‍ എതിര്‍ നടപടിയെടുക്കുകയാണെങ്കില്‍ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കിലേക്കു നീങ്ങുമെന്നു ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച നടക്കാനിരിക്കെ അത്തരം സാഹചര്യം ഒഴിവാക്കാൻ കൂടി വേണ്ടിയാണു സർക്കാർ മുട്ടുമടക്കിയത് എന്നാണ് സൂചനകള്‍ .

You must be logged in to post a comment Login