ക്വാറന്റീൻ നിർദ്ദേശം ലംഘിച്ച് ഇറങ്ങി നടന്ന കോട്ടയം ഇടവട്ടം മറവൻ തുരുത്ത് സ്വദേശിയായ നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കഴിഞ്ഞ 14നാണ് നന്ദകുമാർ വിദേശത്ത് നിന്നും എത്തിയത്. തുടർന്ന് മെഡിക്കൽ ചെക്കപ്പ് നടത്തിയ ശേഷം ആരോഗ്യവകുപ്പ് ഇയാളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചിരുന്നു.
ഇന്നലെ ക്വാറന്റീൻ നിർദ്ദേശിച്ചിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ ഭവന സന്ദർശനത്തിലാണ് നന്ദകുമാർ വീട്ടിൽ ഇല്ലെന്ന് മനസ്സിലാകുന്നത്. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നന്ദകുമാറിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇയാൾ മോശമായ ഭാഷയിൽ ഉദ്യോഗസ്ഥരോട് കയർക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

You must be logged in to post a comment Login