‘മിമിക്രി കലാകാരന്മാര്‍ക്കിടയിലെ ഒരേയൊരു രാജാവ്’ എന്ന വിശേഷണത്തോടെ കോട്ടയം നസീറിനെ കുറിച്ച് രമേശ് പിഷാരടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ഇതിനോടകം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. അത് മറ്റൊന്നുകൊണ്ടുമല്ല, മിമിക്രി രംഗത്തുകൂടി മാത്രം നമുക്ക് സുപരിചിതനായ കോട്ടയം നസീറിന്റെ ചിത്രകലയിലുളള പ്രവീണ്യമാണ് രമേശ് പിഷാരടി തുറന്നു കാട്ടിയിരിക്കുന്നത്.
ഒപ്പം രസകരമായ ഒരു വിശേഷണവും,
”മിമിക്രി എന്ന കലയിലൂടെ മലയാളികള്‍ മുഴുവന്‍ നിങ്ങളെ അംഗീകരിച്ചു ;
ചിത്രരചനാ മേഖലയില്‍ ആണ് ഇക്ക കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് എങ്കില്‍ ഒരു പക്ഷെ ഇന്ന് ലോകം നിങ്ങളെ അറിഞ്ഞേനെ”
എന്തായാലും കോട്ടയം നസീറിന്റെ വരകള്‍ക്ക് മികച്ചപ്രതികരണമാണ് രമേശ് പിഷാരടിയുടെ പോസ്റ്റിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കോട്ടയം നസിര്‍…മിമിക്രി കലാകാരന്മാര്‍ക്കിടയിലെ ‘ഒരേ ഒരു രാജാവ് ‘
അതുല്യനായ ഒരു ചിത്രകാരന്‍ കൂടെയാണ് . കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ എക്‌സിബിഷന്‍ കണ്ട് ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറഞ്ഞത് ഇതാണ് ‘മിമിക്രി എന്ന കലയിലൂടെ മലയാളികള്‍ മുഴുവന്‍ നിങ്ങളെ അംഗീകരിച്ചു ;
ചിത്രരചനാ മേഖലയില്‍ ആണ് ഇക്ക കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് എങ്കില്‍ ഒരു പക്ഷെ ഇന്ന് ലോകം നിങ്ങളെ അറിഞ്ഞേനെ ‘
അദ്ദേഹത്തിന്റെ ചില Lock down നേരമ്പോക്കുകള്‍ എനിക്കയച്ചു തന്നത് ഞാന്‍ നിങ്ങളുമായി പങ്ക് വയ്ക്കുന്നു…

You must be logged in to post a comment Login