കോപ്പ ; ചിലിയെ തകർത്ത് ബ്രസീൽ സെമിയിൽ

0
105

 

കോപ്പ അമേരിക്കയില്‍ ചിലിയെ ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ സെമിയില്‍.പകരക്കാരനായെത്തിയ ലുകാസ് പക്വേറ്റയാണ് ബ്രസീലിന്‍റെ വിജയ ഗോള്‍ നേടിയത്. മീനയെ അപകടകരമായി ഫൗൾ ചെയ്​തതിന്​ ഗബ്രിയേൽ ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെയാണ് 10 പേരുമായി ബ്രസീല്‍‌ കളിച്ചത്. 40 മിനിറ്റിലേറെ 10 പേരുമായി കളിച്ചാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്.

46ആം മിനുറ്റില്‍ ഫിർമിനോയുടെ പകരക്കാരന്‍ ലുകാസ് പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചു. പിന്നാലെ ജെസ്യൂസിന് നേരെ ചുവപ്പ് കാർഡ്. ചിലി 62ആം മിനുറ്റില്‍ വല കുലുക്കിയെങ്കിലും റഫറി ​ഓഫ്​സൈഡ്​ വിസിൽ മുഴക്കി.സെമിയില്‍ പെറു ആണ് ബ്രസീലിന്‍റെ എതിരാളികള്‍.

ഷിനോജ്