കോനിഗ്സെഗ്ഗ് ജെമെറ, 1700 BHP പവർ ഉള്ള ഒറ്റ ചാർജിങ്ങിൽ 1000 റേഞ്ച് ഉള്ള ലോകത്തിലെ ആദ്യ 4 സീറ്റർ ഹൈപ്പർകാർ . സ്വീഡിഷ് ഹൈ പെർഫോമൻസ് കാർ നിർമ്മാതാക്കളായ കോനിഗ്സെഗ്ഗ് ആണ് ഈ കരുത്തന് പിന്നിൽ . ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിക്കേണ്ടിയിരുന്ന ജെമീറയെ കൊറോണ ഭീഷണി മൂലം ഓൺലൈൻ ആയിട്ടാണ് കോനിഗ്സെഗ്ഗ് അവതരിപ്പിച്ചത്.
അഗേര, റെഗേര, ജെസ്‌കോ തുടങ്ങിയ ഹൈപ്പർകാറുകളുടെ നിർമ്മാതാക്കളായ കോനിഗ്സെഗ്ഗ് ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും കരുത്ത് കൂടിയ കാറാണ് ആണ് ജെമെറ. 600 ബിഎച്ച്പി കരുത്തും 400 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് ജെമെറയിലെ 2.0 ലിറ്റർ, ട്രിപ്പിൾ സിലിണ്ടർ, ട്വിൻ-ടർബോചാർജ്ഡ് എഞ്ചിൻ. 70 കിലോഗ്രാം മാത്രം ഭാരമുള്ള ഈ എഞ്ചിൻ പിൻചക്രങ്ങൾക്കിടയിലും ക്രാങ്ക്ഷാഫ്റ്റിലുമായി സജ്ജീകരിച്ചിരിക്കുന്ന മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവ മൂന്നും ചേർന്ന് 1,100 ബിഎച്ച്പി കരുത്താണ് നിർമിക്കുന്നത്. ഇത് ജെമെറയുടെ ടോട്ടൽ പവർ ഔട്പുട്ട് 1,700 ബിഎച്ച്പിയും 3,500 എൻഎം പീക്ക് ടോർക്കുമായും ഉയർത്തുന്നു. ഇത്രയധികം പവർ കൈകാര്യം ചെയ്യാൻ ജെമെറയിൽ ഓൾ-വീൽ സ്റ്റിയറിംഗും അതിനൊപ്പം ഓൾ-വീൽ ടോർക്ക് വെക്റ്ററിംഗും നൽകിയിട്ടുണ്ട് .
വെറും 1.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കൊയിനിസെഗ് ജെമെറയ്ക്ക് കഴിയും. കൂടാതെ കോനിഗ്സെഗ്ഗ് ജെമെറ ഒരു 4-സീറ്റർ വാഹനമാണ്. കോനിഗ്സെഗ്ഗിന്റെ ആദ്യത്തെ നാല് സീറ്റർ കാറാണ് ജെമെറ. ജെമെറയെ ഒരു മെഗാ-ജിടി എന്നാണ് കമ്പനി വിളിക്കുന്നത്. പല 2-സീറ്റർ സ്പോർട്സ്/ഹൈപ്പർ കാറുകളെയും വെല്ലുന്ന പെർഫോമൻസ് ജെമെറയ്ക്കുണ്ട് എന്നതാണ് സത്യം
കോനിഗ്സെഗ്ഗ് മുൻപ് നിർമിച്ചിരുന്ന സിസി എന്ന മോഡലിൽ നിന്ന് പ്രചോദനം ഉൾകൊണ്ട ഡിസൈൻ ആണ് ജെമെറയ്ക്ക്. വലിയ എയർ ഇന്റേക്കുകൾ, സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് സ്പ്ലിറ്റർ, എന്നിവ സിസിയിൽ നിന്നും കടം കൊണ്ടതാണ് . പൂർണ്ണമായും കാർബൺ മോണോകോക്ക് ബോഡി ആയതുകൊണ്ട് ബി-പില്ലർ ഇല്ല എന്നതും ഡിസൈനിന്റെ പ്രത്യേകതയാണ്. കൂപെ മോഡലുകൾക്ക് സമാനമായ റൂഫ്, ഫ്ലഷ് ഹാൻഡിലുകളുള്ള സിസ്സർ ഡോർ, കാർബൺ ഫൈബർ അലോയ് വീലുകൾ . ജെറ്റ് ഫൈറ്റർ വിമാനങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട വിൻഡ് ഷീൽഡ്, ഹെഡ്ലൈറ്റുകളിലും ടൈൽലൈറ്റുകളിലും സംയോജിപ്പിച്ചിരിക്കുന്ന എയർ വെന്റുകൾ, ഇന്റഗ്രേറ്റഡ് ഡിഫ്യൂസർ, ഡക്ക്-ടെയിൽ സ്‌പോയിലർ ടൈറ്റാനിയം അക്രപോവിക് എക്‌സ്‌ഹോസ്റ്റുകൾ എന്നിവയാണ് ജെമെറയിലെ മറ്റ് ഡിസൈൻ ഘടകങ്ങൾ
ഇന്റീരിയറിലെ പ്രധാന ആകർഷണം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് . കാർബൺ ഫൈബർ മോണോകോക്ക് ഷെൽ, ആറ് എയർബാഗുകൾ, സ്റ്റെബിലിറ്റി കണ്ട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, എന്നിവയാണ് കോനിഗ്സെഗ്ഗ് ജെമെറയുടെ മറ്റു സുരക്ഷാ ഫീച്ചറുകൾ.
ജെമെറ ആകെ 300 യൂണിറ്റുകൾ മാത്രമാണ് കോനിഗ്സെഗ്ഗ് നിർമ്മിക്കുക . വില ഏകദേശം 1.7 ല്യൺ അമേരിക്കൻ ഡോളർ അതായത് ഏകദേശം 12.46 കോടി.

You must be logged in to post a comment Login