ഒരു വീട്ടിൽ ഒപ്പം കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിനൊപ്പം വിഡിയോ പകർത്തി സിനിമാ ഗാനത്തോടോപ്പം പ്രതി സമൂഹമാധ്യത്തിൽ പങ്കുവച്ചു. തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും അസം സ്വദേശി അബ്ദുല്‍ അലി രക്ഷപെടുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചയോടെയാണ് കോഴിയെ കൊല്ലാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അബ്ദുള്‍ അലി തന്റെ ബന്ധു കൂടിയായ ജലാലുദ്ദീനെ കുത്തി കൊന്നത് .
കൊലപാതകം മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിനൊടുവിലായിരുന്നു. കൊലപാതകത്തിന് ശേഷം അബ്ദുല്‍ അലി മൂന്നു വിഡിയോകള്‍ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുത്തു. തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോൾ ചികില്‍സയിലാണ്. ആരോഗ്യം വീണ്ടെടുക്കുന്നതോടെ അന്വേഷണ സംഘം അബ്ദുള്‍ അലിയെ കസ്റ്റഡിയില്‍ എടുക്കും.ജലാലുദ്ദീന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ അസമിലേക്കു കൊണ്ടു പോയി. അഞ്ചല്‍ ചന്തമുക്കിലെ ഇറച്ചിക്കടയിലെ ജോലിക്കാരായിരുന്നു കൊല്ലപ്പെട്ട ജലാലുദ്ദീനും അബ്ദുല്‍ അലിയും.

You must be logged in to post a comment Login