കൊറോണ കാലത്ത് ജനിച്ച കുട്ടിക്ക് സാനിറ്റൈസര്‍ എന്നു പേരു നല്‍കി മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ വിജയ് വിഹാര്‍ സ്വദേശികളായ ഓംവീര്‍ സിംഗിനും മോണിക്കയ്ക്കും ഞായറാഴ്ച ജനിച്ച ആണ്‍കുട്ടിക്കാണ് അവര്‍ സാനിറ്റൈസര്‍ എന്ന പേര് നല്‍കിയത്. സഹരാണ്‍ ആശുപത്രിയിലായിരുന്നു കുഞ്ഞ് ജനിച്ചത്.
സാനിറ്റൈസറിന് കൊറോണയെ പ്രതിരോധിക്കാനുള്ള കഴിവ് ഉള്ളതിനാലാണ് തങ്ങള്‍ക്ക് പിറന്ന കുഞ്ഞിന് സാനിറ്റൈസര്‍ എന്ന പേര് നല്‍കിയതെന്നാണ് ഓംവീറും മോണിക്കയും പറയുന്നത്. മകന് ഇങ്ങനെയൊരു പേര് ഇട്ടതില്‍ തങ്ങള്‍ക്ക് സംതൃപ്തിയുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.
സാനിറ്റൈസറിനു മുൻമ്പ് കൊറോണയും കൊവിഡും ലോക്ക് ഡൗണും ഇന്ത്യയില്‍ പിറന്നിരുന്നു.
21 ദിവസത്തെ ലോക്ക് ഡൗണിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ ദിനത്തില്‍ പിറന്ന കുഞ്ഞാണ് കൊറോണയായത്. റാംപൂരിലായിരുന്നു കൊവിഡിന്റെ ജനനം. ദേവ്രിയ ജില്ലക്കാരനാണ് ലോക്ക്ഡൗണ്‍.

You must be logged in to post a comment Login