അലറി കരഞ്ഞിട്ടും മനസാക്ഷിയില്ലാതെ ! രണ്ടാം ഏറിൽ തലയോട്ടി തകർന്ന് മരണം .

0
135

മൊബൈൽ ഫോണിന്റെ വെട്ടത്തിലാണ് ശരണ്യ രാത്രി കുഞ്ഞുമായി കടൽതീരത്തെത്തിയത്. നല്ല ഉറക്കത്തിലായിരുന്ന കുഞ്ഞിനെ കടൽഭിത്തിയിൽ കിടത്തി താഴെയിറങ്ങിയ ശേഷം ശരണ്യ ഭിത്തിയിൽനിന്നു കുഞ്ഞിനെ താഴെ പാറക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞു.
വീഴ്‌ചയിൽ ഉണർന്ന കുഞ്ഞ് വേദന കൊണ്ടു പുളഞ്ഞു അലറി കരഞ്ഞു. തെല്ലും മനസാക്ഷിയില്ലാതെ കുഞ്ഞിനരികിലേക്ക് ഓടിയെത്തിയ ശരണ്യ, കരച്ചിൽ ആരും കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ മുഖം പൊത്തിപിടിച്ചു പരിസരം വീക്ഷിച്ച ശേഷം കരിങ്കല്ലുകൾക്കിടയിലേക്കു കുഞ്ഞിനെ രണ്ടാമതും എടുത്തെറിഞ്ഞു. അതോടെ കുഞ്ഞുതലയോട്ടിയിലുണ്ടായ ചതവ് മൂലം മരണം സംഭവിക്കുകയായിരുന്നു.
കാമുകനൊത്ത് ജീവിക്കാനുള്ള തന്റെ അതിയായ ആഗ്രഹം കുഞ്ഞിനെ കൊന്ന് വലിച്ചെറിയാൻ തന്നെ പ്രേരിപ്പിക്കുകയായിരുന്നു എന്നാണു ശരണ്യയുടെ മൊഴി.

പുലർച്ചെ മൂന്നരയ്ക്ക് കുഞ്ഞുണർന്നു ചുമച്ചപ്പോൾ വെള്ളം കൊടുത്തശേഷം ഭർത്താവിന്റെ അടുത്തു കിടത്തിയെ ശരണ്യയുടെ ആദ്യ മൊഴിയിൽ ശരണ്യ ഉറച്ചുനിന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ആദ്യം കുഴപ്പത്തിലാക്കിയെങ്കിലും തുടർച്ചയായ ചോദ്യം ചെയ്യലിൽ ഗത്യന്തരമില്ലാതെ പുലർച്ചെ മൂന്നിന് താൻ കുഞ്ഞുമായി ഹാളിലെത്തിയത് കുഞ്ഞിനെ കൊല്ലാൻ തന്നെയെന്ന് ഒടുവിൽ ശരണ്യ സമ്മതിക്കുകയായിരുന്നു. ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്നു കുഞ്ഞിനെ ഉറക്കിയ ശേഷം പിൻവാതിൽ തുറന്നു കുഞ്ഞുമായി പുറത്തേക്ക് പോയി കൊല നടത്തിയ ശേഷം തിരിച്ചുവീട്ടിലെത്തി അടുക്കളവാതിൽ വഴി അകത്തു കയറി വീണ്ടും ഹാളിൽ ഇരുന്നുവെന്നും കുറച്ചു സമയം കഴിഞ്ഞ് കിടന്ന് ഉറങ്ങിയെന്നും സമ്മതിച്ചു. കുഞ്ഞിനെ കടൽത്തീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു കൊലപ്പെടുത്തിയതു ശരണ്യ ഒറ്റയ്ക്കാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.