കീമോ – അറിയേണ്ടതെല്ലാം !

0
96

ക്യാന്‍സറിന്റെ ഏറ്റവും സാധാരണമായ ചികിത്സാരീതികളില്‍ ഒന്നാണ് കീമോതെറാപ്പി. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനോ അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതില്‍ നിന്നും അവയെ തടയുവാനോ ചില മരുന്നുകള്‍ ഉപയോഗിക്കുന്നതാണ് കീമോതെറാപ്പി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ശസ്ത്രക്രിയയോടൊപ്പമോ, റേഡിയേഷന്‍ തെറാപ്പിയോടൊപ്പമോ കീമോതെറാപ്പി ചെയ്യാം കീമോതെറാപ്പിയോടൊപ്പം ചിലപ്പോള്‍ പുതിയ തരം ക്യാന്‍സര്‍ പ്രതിരോധമരുന്നുകളും കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം
ഔഷധങ്ങൾ നേരിട്ടു രക്തത്തിലേക്കു നൽകുന്ന ചികിത്സാ രീതിയാണു കീമോതെറപ്പി

കീമോ തെറാപ്പിയുടെ പ്രവർത്തനം

1. കീമോതെറാപ്പി മരുന്നുകള്‍ അര്‍ബുദമുള്ളതും ഇല്ലാത്തതുമായ കോശങ്ങളെ നശിപ്പിക്കും.
2. ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടും.
3. രക്തക്കുഴലുകളില്‍ അര്‍ബുദങ്ങള്‍ വളരാതിരിക്കാന്‍ ശ്രദ്ധിക്കും
4. അര്‍ബുദം ബാധിച്ച കോശങ്ങളുടെ ജീനുകളെ ആക്രമിച്ച് അവയെ നശിപ്പിക്കുകയും പുതിയ ട്യൂമറുകള്‍ വളരാതിരിക്കാനും ശ്രദ്ധിക്കും

തെറ്റിദ്ധാരണകൾ

കീമോതെറപ്പിയെപ്പറ്റി ഒട്ടേറെ അബദ്ധധാരണകൾ ഉണ്ട്. ഉദാഹരണത്തിന് മുടികൊഴിച്ചിൽ. മുടി സ്ഥിരമായി ഇല്ലാതാകുമെന്നാണ് സമൂഹം കരുതുന്നത്. ഇതു സ്ത്രീകൾക്കു മാനസികപ്രശ്നമുണ്ടാക്കുമെന്നു പറയേണ്ടതില്ലല്ലോ? മുടി കൊഴിയുന്നത് പേടിച്ച് കീമോതെറപ്പി വേണ്ട എന്നു പറയുന്നവരുണ്ട്. അർബുദകോശങ്ങളുടെ അനിയന്ത്രിതമായ പെരുകൽ തടയുകയാണ് കീമോതെറപ്പിയുടെ ലക്ഷ്യം. ശരീരത്തിൽ ഏറ്റവും പെട്ടെന്നു പെരുകുന്നത് മുടിയിലെ കോശങ്ങളാണ്. അതിനാൽ തന്നെ ചികിത്സയ്ക്ക് വിധേയരാകുമ്പോൾ ഈ കോശങ്ങളുടെ വളർച്ചയെ അതു സാരമായി ബാധിക്കുന്നു. എന്നാൽ കീമോ തെറാപ്പിക്ക് ശേഷം മുടി സാധാരണപോലെ തന്നെ വളർന്നു വരും.

കീമോയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മുടെ കൈകൾ എപ്പോഴും കഴുകി വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക
സ്വകാര്യ ഭാ​ഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക
ത്വക്കിൽ ചതവുകളോ മുറിവുകളോ വരാതെ കഴിവതും ശ്രദ്ധിക്കുക
യാത്ര പരമാവധി ഒഴിവാക്കുക
പല്ലിൻെയും വായുടെയും വൃത്തി ഉറപ്പു വരുത്തുക

കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ

വളരെ ശക്തിയേറിയ മരുന്നുകൾ ആണ് കീമോയിൽ ഉപയോ​ഗിക്കുന്നത് അതുകൊണ്ട് തന്നെ ഇത് ഒരുപാട് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതുമാണ്. ഇതിൽ തന്നെ ഉടനെയുണ്ടാകുന്നവ(അക്യൂട്ട്) കാലങ്ങള്‍ക്ക് ശേഷമുണ്ടാകുന്നവ(ഡിലേയ്ഡ്) എന്നിങ്ങനെ രണ്ടു തരം ഉണ്ട്. മുടികൊഴിച്ചില്‍, ഛര്‍ദി, വായിലുണ്ടാകുന്ന അണുബാധ, പ്രതിരോധശേഷി കുറയല്‍ അക്യൂട്ട് ഗണത്തില്‍ ഉള്‍പ്പെടുന്ന പാര്‍ശ്വഫലങ്ങളാണ്. കീമോതെറാപ്പി ചെയ്യുമ്പോള്‍ പ്രതിരോധശേഷി കുറയും. അതിനാല്‍ മറ്റസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അസുഖങ്ങളാണ് ഡിലേയ്ഡ് എഫക്ട്സ്