കായംകുളത്തെ പൊലീസ് കാന്റീന്‍ പൂട്ടിച്ചു പ്രതികാരം ചെയ്യാനിറങ്ങിയ നഗരസഭാ ചെയര്‍മാന്‍ എന്‍. ശിവദാസനാണ് പൊലീസ് വക എട്ടിന്റെ പണി വാങ്ങിയത് . ചെയര്‍മാനെതിരെ ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിച്ചതിന് കായംകുളം പൊലീസ് കഴിഞ്ഞദിവസം പിഴ ചുമത്തിയതോടെയാണ് പോലീസിനെതിരെ പ്രതികാരം ചെയ്യാൻ ചെയർമാൻ തീരുമാനിച്ചത്.
പദ്ധതി തെയ്യാറാക്കിയ നഗരസഭാ ചെയര്‍മാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. അനധികൃതമായാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നതെന്നും പൂട്ടിക്കണം എന്നുമായിരുന്നു നിര്‍ദേശം. കാന്റീനില്‍ എത്തിയ ഉദ്യോഗസ്ഥര്‍ പാചകത്തൊഴിലാളികളെ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ ഇതറിഞ്ഞ് സിഐയും സംഘവും അവിടേക്ക് എത്തി, തുടർന്ന് വാക്കേറ്റമായി.
സ്റ്റേഷന്‍ കോമ്പൗണ്ടില്‍ അനുമതിയില്ലാതെ കയറിയതിന് കേസെടുക്കുമെന്ന നിലപാടിലായി സിഐ. ഒടുവിൽ ഹെൽത്ത് സൂപ്രണ്ട് പി. ഗീത, ഹെൽത്ത് ഇൻസ്പെക്ടർമാരായ എൽ. സലീം, കൃഷ്ണകുമാർ, എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ അവരുടെ ഡ്രൈവറെയും വാഹനവും പിടികൂടി.
ചെയർമാൻ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വന്നത് മാനക്കേടായപ്പോള്‍ പൊലീസ് കാന്റീന്‍ അധികാര ദുര്‍വിനിയോഗം നടത്തി പൂട്ടിക്കലായിരുന്നു അയാളുടെ ലക്ഷ്യമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെറുതെ നാലോളം ഉദ്യോഗസ്ഥരെ കേസിൽ പെടുത്തിയതിനാൽ ചെയർമാൻ അതിനു സമാധാനം പറയണം എന്ന് പോലീസ് പറഞ്ഞു

You must be logged in to post a comment Login