നടപടികള്‍ കടുപ്പിച്ച് കാസർകോട് ജില്ലാ ഭരണകൂടം . വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെയും പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. രണ്ടു പേരും ഇനി ഗൾഫ് കാണില്ല. വിലക്ക് ലംഘിക്കുന്നവരോട് ഇതേ നടപടികൾ തുടരും.
99.9 ശതമാനം ആളുകളും സർക്കാർ നിർദേശങ്ങൾ അനുസരിക്കുമ്പോൾ ബാക്കി .01 ശതമാനം ആളുകൾ സർക്കാർ പറയുന്നത് അനുസരിക്കില്ലെന്ന് നിർബന്ധമുള്ളവരാണ്. അങ്ങനെ തന്ന അവരെ കൈകാര്യം ചെയ്യേണ്ടി വരും. നിരോധനാജ്ഞയ്ക്കിടെ നിയമം ലംഘിച്ചാല്‍
ഇനി മുതൽ തല്‍സമയം നടപടിയെടുക്കുമെന്നും ഇനി അഭ്യര്‍ഥന ഉണ്ടാകില്ലെന്നും കര്‍ശന നടപടി ഉറപ്പാണെന്നും കലക്ടർ പറയുകയുണ്ടായി.
പൂഴ്ത്തിവെയ്പ്പ്,കരിഞ്ചന്ത അമിത വില ഈടാക്കൽ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ജില്ലയില്‍ ഭക്ഷ്യക്ഷാമമുണ്ടാകാൻ അനുവദിക്കില്ല. അതിര്‍ത്തി കടന്നു ഭക്ഷ്യ ധാന്യങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷാമം ഉണ്ടായിരുന്നെങ്കിലും അത് പരിഹിച്ചു. പകുതി തൊഴിലാളികള്‍ വീതം ഓരോ യൂണിറ്റിലും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യും. പൊലീസ് സേവനം കയറ്റിറക്ക് തൊഴിലാളികളുടെ അഭാവമുള്ള സ്ഥലങ്ങളില്‍ ഉപയോഗപ്പെടുത്തും.

You must be logged in to post a comment Login