കർണാടക കേരളത്തിൽ നിന്നുള്ള അതിർത്തികൾ അടച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും . ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി ചർച്ചയ്ക്കു വിളിച്ചു. അതേസമയം കർണാടക അതിർത്തി അടച്ച പ്രശ്നം ഇന്നുതന്നെ പരിഹരിക്കണമെന്ന് ഹൈക്കോടതിയും നിർദേശിച്ചു. മനുഷ്യത്വരഹിതമാണ് കർണാടകയുടെ നടപടി. ഒരു ദിവസം പോലും ഇക്കാര്യത്തിൽ കാത്തിരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കർണാടകയ്ക്ക് ദേശീയപാത അടയ്ക്കാൻ അവകാശമില്ലെന്നു കേരളം നിലപാടെടുത്തു. എന്നാൽ ഹൈക്കോടതിക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് കർണാടക അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ പറഞ്ഞു. കേരളം കോവിഡ് രോഗികളെ കടത്തിവിടാൻ ശ്രമിക്കുന്നുവെന്നു കർണാടക ആരോപിച്ചു.

You must be logged in to post a comment Login