കാശ്മീർ വിഷയത്തിൽ രാജിവെച്ച മലയാളി ഐഎ എസ് ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ. കോവിഡ് 19 ആശങ്ക ജനിപ്പിക്കുന്ന ഈ സാഹചര്യത്തിൽ അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയില്ലെന്നും, സന്നദ്ധപ്രവർത്തകനായി സർക്കാരിന് എല്ലാ പിന്തുണയും നല്‍കാമെന്നും കണ്ണൻ ട്വിറ്ററിൽ കുറിച്ചിരുന്നു.
ജോലിയിൽ തിരികെ പ്രവേശിക്കാത്തതിന് കണ്ണൻ ഗോപിനാഥനെതിരെ കേസ് ചാർജ് ചെയ്തിരിക്കുകയാണ് ഗുജറാത്ത് പോലീസ്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്നാണ് എഫ്.ഐ. ആറിലുള്ളത്. എന്നാൽ ഈ നടപടികൊണ്ട് തന്നെ നിശ്ശബ്ദനാക്കാമെന്ന് കരുതണ്ട എന്നാണ് കണ്ണൻ ഗോപിനാഥ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ഗുജറാത്ത് പൊലീസ് എനിക്കെതിരെ എഫ്ഐആര്‍ റജിസ്റ്റർ ചെയ്തിരിക്കുന്നു ഇതൊരു നല്ല നീക്കമാണ് അമിത്ഷാ. നിങ്ങൾക്കെന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കും എന്നാൽ നിശ്ശബ്ദനാക്കാൻ കഴിയില്ല.ഇവിടെ ആർക്കും നിങ്ങളെ ഭയമില്ലെന്നും കണ്ണൻ ഗോപിനാഥൻ കൂട്ടിച്ചേർത്തു.കശ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് ദാദ്ര നാഗർ ഹവേലി ഊർജ സെക്രട്ടറി സ്ഥാനത്തു നിന്നാണ് കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൻ രാജി വച്ചത്. എന്നാൽ രാജി ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല.

You must be logged in to post a comment Login