കൊവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ പുതിയ ആരോപണങ്ങളുമായി രംഗത്ത്. തനിക്ക് കഴിക്കാനായി മരുന്നോ ശരിയായ ഭക്ഷണമോ ആശുപത്രിയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് താരം ആരോപിക്കുന്നത്. രണ്ട് പഴവും ഒരു ഓറഞ്ചും ഒരു ബോട്ടില്‍ വെള്ളവും മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് കനിക പറയുന്നു . കനികയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ഇന്നലെയാണ് . താരം പറയുന്നത് : ”ഞാനിവിടെ രാവിലെ 11 മണി മുതലുണ്ട്. എനിക്ക് ലഭിച്ചത് ഒരു കുപ്പി വെള്ളവും കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ രണ്ട് ചെറിയ പഴവും ഒരു ഓറഞ്ചും മാത്രമാണ്. എനിക്ക് വിശപ്പുണ്ട്. മരുന്നു പോലും കഴിച്ചിട്ടില്ല. പനിയുണ്ട്. ഒരാള്‍ പോലും തന്നെ നോക്കാൻ വന്നില്ല ഇവിടെ വലിയ ദുരിതമാണ്”. കൂടാതെ തന്നെ ചികിത്സിക്കുന്ന സ്ഥലത്തിന് വൃത്തിയില്ലെന്നും കൊതുക് ശല്യമുണ്ടെന്നും താരം പറയുന്നു. ഡോക്ടറോട് വൃത്തിയാക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഇത് ഫെെവ് സ്റ്റാര്‍ ഹോട്ടലല്ലെന്നും തനിക്കെതിരെ കേസെടുക്കുമെന്ന് ഭീക്ഷണിപ്പെടുത്തി എന്നും കനിക പറയുന്നു
എന്നാൽ അതേസമയം, കനികയ്‍ക്കെതിരെ സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്. ലണ്ടന്‍ യാത്ര മറച്ചുവെച്ചാണ് കനിക പുറത്തിറങ്ങി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയത് . കനികയ്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 60ലേറെ പേരെയാണ് നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത് . ഇതില്‍ എം.പിമാരും എം.എല്‍.എമാരും മന്ത്രിയും എല്ലാം ഉള്‍പ്പെടും. ലഖ്നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‍സിറ്റിയിലുള്ള ഐസൊലേഷന്‍ വാര്‍ഡിലാണ് കനിക ഇപ്പോൾ

You must be logged in to post a comment Login