മികച്ച ഭരണാധികാരികള്‍ ഒളിഞ്ഞുകേള്‍ക്കുന്നത് പുത്തരിയല്ല ; ശ്രീരാമന്‍ ഒളിഞ്ഞുകേട്ടാണ് സീതയെക്കുറിച്ചുള്ള അഭിപ്രായം മനസ്സിലാക്കിയതെന്ന് കങ്കണ

0
70

 

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വിചിത്ര ന്യായീകരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത്. പുരാതന കാലങ്ങളില്‍ പോലും മഹാരാജാക്കന്മാര്‍ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലെ ആളുകളുടെ വീടുകള്‍ രഹസ്യമായി സന്ദര്‍ശിച്ച് എന്താണ് പറയുന്നതെന്ന് ഒളിഞ്ഞുകേള്‍ക്കാറുണ്ടെന്ന് കങ്കണ പറഞ്ഞു. ഒളിഞ്ഞുകേള്‍ക്കല്‍ ഭരണത്തിന്റെ ഭാഗമാണെന്നും കങ്കണ പറയുന്നു.പൊതുവായ പ്രശ്‌നം അറിയാനും ജനങ്ങളുടെ മനസ്സറിയാനും ഒളിഞ്ഞുകേള്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് കങ്കണ പറയുന്നത്. അതുംപറഞ്ഞ് വെറുതെ അലമുറയിടേണ്ടതില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.

ഭരണാധികാരികള്‍ ഒളിഞ്ഞുകേള്‍ക്കാറുണ്ടായിരുന്നു എന്നതിന് രാമായണത്തില്‍ ഉദാഹരണമുണ്ടെന്ന് പറഞ്ഞ കങ്കണ ശ്രീരാമനും ജനങ്ങളുടെ സംഭാഷണം ഒളിഞ്ഞുകേട്ടിട്ടുണ്ടെന്നും അങ്ങനെ ഒളിഞ്ഞുകേട്ടപ്പോഴാണ് സീതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അഭിപ്രായം മനസ്സിലായതെന്നും പറഞ്ഞു.

ഷിനോജ്