“ഏതോ ഒരു കുട്ടിക്ക് പാമ്പുകടിയേറ്റതിന് എല്ലാ സ്കൂളുകളിലും മാളം തപ്പുന്നു” , പരിഹാസ പരാമർശവുമായി കെ പി എ മജീദ്

0
183

 

പാമ്പുകടിയേറ്റ് വയനാട്ടിൽ വിദ്യാർഥിനി മരിച്ച ശേഷം സ്കൂളുകളിൽ അധ്യാപകർ മാളം തപ്പി നടക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ പരിഹാസപരമായ പരാമർശം ” ഏതോ ഒരു സ്കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു ” എന്നാണ് മജീദിന്റെ പരിഹാസപരമായ പരാമർശം. സംസ്ഥാനത്തുള്ള എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സംസാരിക്കുകയായിരുന്നു മജീദ്.

“ഏതോ ഒരു സ്കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും മാളം ഉണ്ടോന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകർ. കാതലായ മാറ്റം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുന്നില്ല,” കെ പി എ മജീദ് ന്റെ വാക്കുകൾ. വയനാട് ബത്തേരിയിൽ ഷഹല ഷെറിൻ എന്ന സര്‍വ്വജന സ്കൂളിലെ വിദ്യാർഥിനി ക്ലാസ് മുറിക്കുള്ളിൽ വെച്ച് പാമ്പുകടിയേറ്റ് മരണപ്പെട്ട സംഭവത്തെക്കുറിച്ചായിരുന്നു മജീദിന്റെ ഈ പരാമർശം. മാനേജ്മെന്റുകളെ വിമർശിച്ചതിന് മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായ കെപിഎ മജീദ് രംഗത്തെത്തിയത്. അദ്ധ്യാപകരെയും മാനേജ്മെന്റുകളെയും വിരട്ടി വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാമെന്ന് ആരും കരുതണ്ട. വിരട്ടൽ മുഖ്യ മന്ത്രിയുടെ തനത് ശൈലിയാണ്. നിരവധി സംഭാവനകൾ മാനേജ്മെന്റുകൾ വിദ്യാഭ്യാസ മേഖലയിൽ നൽകിയിട്ടുണ്ടെന്നും കെ പി എ മജീദ് പറഞ്ഞു.