കൊല്ലം: നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ആറു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന അച്ഛന്‍ ആര്‍. ബാലകൃഷ്ണപിളളയുടെ ജീവിതത്തിലേക്കാണ് ഗണേഷ് ആദ്യമായി ക്യാമറ തിരിക്കുന്നത്.
ബാലകൃഷ്ണപിള്ളയുടെ ജീവിതവഴികളിലൂടെ രണ്ട് ഡോക്യുമെന്ററികള്‍ നിര്‍മിക്കാനാണു ഗണേശിന്റെ തീരുമാനം. ഒന്ന് രാഷ്ട്രീയക്കാരനായ ബാലകൃഷ്ണപിള്ള.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന എസ്.എഫിലൂടെ പൊതുരംഗത്തെത്തി കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലും ഒട്ടേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോയ ആ രാഷ്ട്രീയജീവിതം . ഏകദേശം 45 മിനിറ്റില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കും.
മറ്റൊന്ന്മന്നത്തുപദ്മനാഭന്റെ ശിഷ്യനായി തുടങ്ങി 65 വര്‍ഷമായി തുടരുന്ന എന്‍.എസ്.എസ് പ്രവര്‍ത്തനം. ഇതിന് അരമണിക്കൂര്‍ ദൈര്‍ഘ്യമാണ്പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login