ലോക്‌ഡൗണിനിടെ ജോത്സ്യനെ കാണാനിറങ്ങി യുവാവ് ഒടുവിൽ പൊലീസ് വക സമയദോഷം !

0
121

 

രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്തു ജോത്സ്യനെ കാണാനിറങ്ങിയ യുവാവിന് പോലീസ് വക ‘സമയദോഷം’. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ തടഞ്ഞു വീട്ടിലേക്കയയ്ക്കാൻ കാട്ടാക്കട സിഐ ഡി.ബിജുകുമാർ ജംക്‌ഷനിലെത്തിയപ്പോഴാണ് യുവാവ്  ബൈക്കിലെത്തുന്നത് . വീട്ടിലിരിക്കാൻ ജനങ്ങളോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിർദേശിച്ച സമയത്ത് എങ്ങോട്ടാണു യാത്രയെന്ന സിഐയുടെ ചോദ്യത്തിനു താൻ ജോത്സ്യനെ കാണാൻ ഇറങ്ങിയതാണെന്നും കല്യാണം നടക്കുന്നില്ലെന്നുമായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ യുവാവിന്റെ യാത്ര പൊലീസ് സ്റ്റേഷനിൽ അവസാനിച്ചു. തുടർന്ന് പിഴ ഈടാക്കി യുവാവിനെ പോലീസ് വിട്ടയച്ചു. ജനങ്ങൾ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നതിനാൽ കാട്ടാക്കടയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.