ആരാണ് ആദ്യം വിവാഹിതയാവുക, ജാന്‍വിയോ ഖുശിയോ….?

0
372

ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കളായ ജാന്‍വിയും ഖുശി കപൂറും വാര്‍ത്തകളിലെ താരങ്ങള്‍ തന്നെയാണ്. ലോക്ഡൗണ്‍ കാലത്തും അതിന് ഒരുകുറവുമില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാന്‍വിയുടെയും ഖുശിയുടെയും ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധകവരുന്നത്. ടിക്ടോക് വീഡിയോയില്‍ whoisthemostlikely എന്ന ട്രെന്‍ഡിംഗ് ചലഞ്ചിന് ഉത്തരമേകുകയായിരുന്നു ജാന്‍വിയും ഖുശി കപൂറും.

നിങ്ങളില്‍ ആരാണ് ആദ്യം വിവാഹം കഴിക്കാന്‍ സാധ്യത എന്ന ചോദ്യത്തിന് രണ്ടുപേരും നല്‍കിയ ഉത്തരം ഖുശി എന്നാണ്. ആര്‍ക്കാണ് ആദ്യം കുഞ്ഞുങ്ങള്‍ ഉണ്ടാവുക എന്ന ചോദ്യത്തിനും രണ്ടുപേര്‍ക്കും ഒരേ ഉത്തരമായിരുന്നു- ഖുശി. കൂട്ടത്തില്‍ ആര്‍ക്കാണ് മികച്ച ഫാഷന്‍ സെന്‍സ് എന്ന ചോദ്യത്തിനും ഖുശിയുടെ പേരായിരുന്നു ഉയര്‍ന്നുവന്നത്. എന്നാല്‍ നിങ്ങളില്‍ ആരാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ആളെന്ന ചോദ്യത്തിന് രണ്ടുപേരും ജാന്‍വി എന്നാണ് ഉത്തരമേകിയത്.

കൂളര്‍ സിസ്റ്റര്‍ എന്നാണ് ജാന്‍വി ഖുശിയെ വിശേഷിപ്പിക്കുന്നത്. ഉപരിപഠനവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ പഠിക്കുകയാണ് ഖുശി. ബോളിവുഡിലേക്ക് കാലുവെയ്ക്കും മുന്‍പ് സിനിമയെ ഗൗരവമായി പഠിക്കാന്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ചേര്‍ന്നിരിക്കുകയാണ് ഖുശി.

 

 

View this post on Instagram

 

Fur is faux but our love isn’t 💕 #prayingfornyc

A post shared by Janhvi Kapoor (@janhvikapoor) on

ബോണി കപൂറിന്റെ സിനിമാ കുടുംബത്തില്‍ നിന്നും അമ്മയ്ക്കും ചേച്ചിയ്ക്കും പിറകെ ഖുശിയേയും സ്‌ക്രീനില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും. കൊാറോണവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അച്ഛന്റയും സഹോദരി ജാന്‍വിയുടെയും അടുത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഖുശി.