എല്ലാവരിലും ഭീതി പടർത്തി കൊറോണ ലോകമാകെ പടരുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങിയ കൊറോണ ഇപ്പോൾ ലോക രാജ്യങ്ങളിലാകെ പടരുകയാണ്. എന്നാൽ ചൈനയേക്കാൾ ഭീകരമായ അവസ്ഥയിലാണ് ഇറ്റലി ഇപ്പോൾ. ഇറ്റലിയിൽ കോവിഡ് 19 മൂലം മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. 700ലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അവിടെ മരിച്ചു വീണതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
ഇറ്റലിയിലെ ഹോസ്പിറ്റലിൽ നിന്നുള്ള ഒരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
hospital in Italy 🇮🇹 #Italy #Coronavirus. #COVIDー19 pic.twitter.com/OFvdCeFKNa
— Bahadır Öncü 🇹🇷 (@bahadir_oncu) March 23, 2020
വൈറസ് വ്യാപനം പരിധി വിട്ടതോടെ ഇറ്റലിയിലെ മരണനിരക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണിപ്പോൾ. ഈ പശ്ചാതലത്തിൽ ഇറ്റലിയുടെ ആരോഗ്യരംഗത്തിന് കൈത്താങ്ങായി ക്യൂബയും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് ഏറ്റവുമധികം ജീവനെടുത്ത ഇറ്റലിയിലെ ലോംബാര്‍ഡിയിലാണ് ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഘമെത്തിയത്
This is what happened.

You must be logged in to post a comment Login