ഏറെ നാളുകളുടെ കാത്തിരിപ്പിനുശേഷമെങ്കിലും തനിക്കും തന്റെ മകളുടെ ആത്മാവിനും നീതി ലഭിച്ചുവെന്നു നിര്‍ഭയയുടെ അമ്മ ആശാദേവി. ‘ഇത് പെണ്‍മക്കള്‍ക്ക് പുതിയ പ്രഭാതമാണ്. സര്‍ക്കാരിനും നീതിപീഠത്തിനും നന്ദി. രാജ്യത്തെ പെണ്‍മക്കളുടേതാണ് ഈ ദിനം’– കൊലയാളികളെ തൂക്കിലേറ്റിയ വാർത്ത അറിഞ്ഞ ശേഷം നിർഭയയുടെ അമ്മ പ്രതികരിച്ചു. ഞങ്ങളും പ്രതികളെ പോലെ അവസാന നിമിഷം വരെ പോരാടി. മാർച്ച് ൨൦ എന്ന ദിവസം ‘നിർഭയ ന്യായ്’ ദിവസമായി ആചരിക്കണമെന്നും നിർഭയയുടെ മാതാപിതാക്കൾ പറഞ്ഞു.
നിര്‍ഭയയുടെ പിതാവ് ബദ്രി നാഥ് സിങ് പറഞ്ഞത് ഇത് നീതിയുടെ ദിനമാണെന്നാണ് . രാജ്യത്തുള്ള എല്ലാ വനിതകള്‍ക്കും ഇന്ന് സന്തോഷിക്കാം. നിര്‍ഭയയും സന്തോഷിക്കുന്നുണ്ടാവും വിധി കേട്ട ശേഷം നിർഭയയുടെ പിതാവ് പ്രതികരിച്ചു. നിർഭയ കേസിലെ പ്രതികളെ തിഹാർ ജയിലിൽ ഇന്നു ഇന്ന് പുലർച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്. ആരാച്ചാർ പവൻ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. കുറ്റം നടന്ന് ഏഴു വർഷവും മൂന്നു മാസവും കഴിഞ്ഞാണു ശിക്ഷ നടപ്പാക്കിയത്.

You must be logged in to post a comment Login