സൂപ്പര്‍ ഡാഡിയാണെന്ന് താനെന്ന് പലപ്പോഴും ആരാധകര്‍ക്ക് കാട്ടിത്തരുന്നതാരമാണ് ഇന്ദ്രജിത്ത്. മക്കള്‍ക്കൊപ്പം ആഘോഷിക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുമുണ്ട്.
ഈ ലോക്ക്ഡൗണ്‍ സമയത്ത് പുറത്തു വന്നിട്ടുള്ള ഇന്ദ്രജിത്തിന്റേയും കണ്‍മണികളുടേയും ക്വാറന്റീന്‍ ദിനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബ്യൂട്ടിപാര്‍ലറുകളും സലൂണുകളുമെല്ലാം അടച്ചതോടെ അച്ഛനെ സുന്ദരനാക്കാനുള്ള ജോലി ഏറ്റെടുത്തിരിക്കുകയാണത്രേ പ്രാര്‍ത്ഥനയും നക്ഷത്രയും. പരീക്ഷണത്തിന് ഒടുവില്‍ അച്ഛന്റെ തല മൊട്ടയായെന്നു മാത്രം.
ഷേവിങ് സെറ്റും ട്രിമ്മറും കയ്യില്‍ പിടിച്ചു നില്‍ക്കുന്ന മക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ് തിരിച്ചെത്തിയശേഷം ഈ ലുക്കിലാക്കും എന്നാണ് സുപ്രിയയുടെ കമന്റ്.
ക്വാറന്റീന്‍ ലുക്ക് അടിപൊളിയാണ് എന്നാണ് കമന്റുകള്‍. മീശ മാധവനോട് മീശ വടിക്കാന്‍ പറഞ്ഞ ഈപ്പന്‍ പാപ്പച്ചി പെട്ടു എന്നാണ് ഒരാളുടെ രസികന്‍ കമന്റ്
നിരവധി സെലിബ്രിറ്റികളും കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ രസകരമായ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.
ക്വാറന്റൈന്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതില്‍ ദുല്‍ഖര്‍ സല്‍മാന്‍നും മുന്‍നിരയില്‍ ഇടം നേടിയിട്ടുണ്ട്. ക്വാറന്റെയിന്‍ കാലത്ത് ഉമ്മയെ സഹായിച്ചും മകള്‍ മറിയത്തിനൊപ്പം കളിച്ചുമൊക്കെ സമയം ചെലവഴിക്കുന്ന വിശേഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ദുല്‍ഖര്‍ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിരലുകളിലെല്ലാം നെയില്‍പോളിഷ് ഇട്ടിരിക്കുകയാണ് താരം, കയ്യിലൊരു സ്റ്റിക്കര്‍ ടാറ്റൂവും. ‘ക്വാറന്റയിന്‍ കാലത്തെ ഒരു അച്ഛന്റെ ജീവിതം’ ചിത്രത്തിലൂടെ പങ്കുവയ്ക്കുകയാണ് ദുല്‍ഖര്‍. കുഞ്ഞുമറിയമാണ് ദുല്‍ഖറിന്റെ ഇപ്പോഴത്തെ ബ്യൂട്ടീഷന്‍.

You must be logged in to post a comment Login