ലങ്കയ്ക്കെതിരെ ഇന്ത്യക്ക് അനായാസ ജയം

0
181

 

ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. 263 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 7 വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി. 36.4 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.പൃഥ്വി ഷായാണ് കളിയിലെ താരം. നായകൻ ശിഖർ ധവാൻ 95 പന്തിൽ നിന്ന് 86 റൺസ് നേടി പുറത്താകാതെ നിന്നു. എന്നാൽ 24 പന്തിൽ 9 ഫോറിന്റെ അകമ്പടിയോടെ പൃഥ്വി 43 റൺസ് നേടി. ഇഷൻ കിഷൻ 42 പന്തിൽ 59 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ലങ്കൻ പട 262 റൺസ് നേടിയത്. ഓപ്പണിങ് ഇറങ്ങിയ അവിഷ്‌ക ഫെർണാണ്ടോ(32) മിനോദ് ബാനുക(27 ) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകി. ചരിത് അസലങ്ക 38 റൺസും നായകൻ ദാസുൻ ഷനക 39 റൺസും നേടി. ചാമിക കരുണരത്നെയാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ. അദ്ദേഹം 35 ബോളിൽ 43 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്രൂണാൽ പാണ്ഡ്യയും ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഷിനോജ്