ഓവലില്‍ ഇന്ത്യക്ക് ചരിത്ര ജയം

0
209

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ ആവേശകരമായ നാലാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ 210 റണ്‍സിന് പുറത്താവുകയായിരുന്നു. 157 റണ്‍സ് ജയത്തോടെ അഞ്ച് മത്സര പരമ്ബരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ ഇന്നിങ്‌സില്‍ 99 റണ്‍സിന്റെ ലീഡ് വഴങ്ങിയിട്ടും ജയം പിടിച്ചെടുക്കാനായത് ഇന്ത്യന്‍ ജയത്തിന്റെ മാറ്റ് കൂട്ടുകയാണ്.

ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യയ്ക്ക് ഓവലില്‍ മികച്ച റെക്കോര്‍ഡ് അല്ല അവകാശപ്പെടാനുള്ളത്. ഓവലില്‍ ഇതുവരെ കളിച്ച 14 ടെസ്റ്റുകളില്‍ ഇന്ത്യയുടെ രണ്ടാമത്തെ ജയമാണിത്. 1971ല്‍ ആയിരുന്നു ആദ്യ ജയം. ഇവിടെ അവസാനം കളിച്ച മൂന്ന് ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. അതില്‍ രണ്ടെണ്ണം ഇന്നിങ്‌സ് തോല്‍വികളായിരുന്നു.

അവസാന ദിവസം കരുതലോടെയായിരുന്നു ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇംഗ്ലണ്ട് സ്‌കോര്‍ 100 റണ്‍സിലെത്തിയതിനൊപ്പം റോറി ബേണ്‍സ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി.

പ്രസാദ്