കൊറോണ മാത്രമല്ല, ഏത് രോഗങ്ങളോടും പൊരുതി നില്‍ക്കാന്‍ പ്രതിരോധശേഷി ആവശ്യമാണ്. ഈ ലോക്ക്ഡൗണ്‍ കാലത്ത് എല്ലാവരും വീട്ടില്‍ ഇരിക്കുമ്പോള്‍ ജീവിതചര്യക്ക് ഒരു മാറ്റം വരുത്തി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം.
പ്രതിരോധശേഷി എങ്ങനെ വര്‍ദ്ധിപ്പിക്കാം;
സമീകൃതാഹാരം ശീലിക്കാം. ഇലക്കറികള്‍, പച്ചക്കറിൗ പഴവര്‍ഗ്ഗങ്ങള്‍ ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഫാസ്റ്റ് ഫുഡ് പൂര്‍ണ്ണമായും ഒഴിവാക്കാം. പച്ചക്കറികള്‍ വാങ്ങിയശേഷം നന്നായി കഴുകിയശേഷം ഉപയോഗിക്കണം. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. മാംസാഹാരത്തിന്റെ അളവു കുറയ്ക്കാം. വെള്ളം കുടി ഒഴിവാക്കരുത്. വേനല്‍ ചൂടില്‍ ഡീഹൈഡ്രേഷന്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ദിവസവം എട്ട് പത്ത് ഗ്ലാസ് കുടിക്കു. കൂടാതെ ലവണ നഷ്ടത്തിനും സാധ്യതയുണ്ട്. അങ്ങിനെ വരുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും തോന്നാം. സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കുക. പകരം. നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം, സംഭാരം എന്നിവ ശീലമാക്കാം.
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. കിട്ടുന്ന സമയത്ത് ശരീരത്തിനനുയോജ്യമായ വ്യായാമ രീതികള്‍ അഭ്യസിക്കാം. ദിവസവും അരമണിക്കൂര്‍ മുതല്‍ 45 മിനിട്ട് വരെ വ്യായാമത്തിനായി മാറ്റിവയ്ക്കുക . പ്രായമനുസരിച്ച് വ്യായാമത്തിന്റെ സമയത്തിലും വ്യത്യാസം വരുത്തണം. കൂടാതെ, വൈറ്റമിന്‍ ഡിയുടെ ഉറവിടമായ പ്രഭാതവെയില്‍ കൊള്ളുന്നത് ശീലമാക്കാം. വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. രാവിലെയും വൈകിട്ടും കുളിക്കുന്നത് ശീലമാക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കാം.
ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഉച്ചമയക്കവും കൂടുതല്‍ എനര്‍ജി നല്‍കും. ലഹരിയെ പൂര്‍ണമായി മാറ്റി നിര്‍ത്തുക. മാനസിക പിരിമുറുക്കമുള്ളവര്‍ യോഗ, വ്യായാമം എന്നിവയിലൂടെ മനസ്സിന് ഉന്മേഷം നല്‍കുക. നല്ല മനസ്സ് നല്ല ആരോഗ്യം പ്രദാനം ചെയ്യും.

You must be logged in to post a comment Login