ഒരു ദേശീയ ചാനൽ, ജനകീയ വോട്ടെടുപ്പിലൂടെ ഒരു പോലീസുകാരനെ ജനപ്രിയനായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ആ പുരസ്‌കാരത്തിന് ഒരേ ഒരു അർഹനെയുളളൂ. കേരളത്തിന്റെ സ്വന്തം പി.വിജയൻ ഐ.പി.സ് അന്ന് ഡി.ഐ .ജി റാങ്കിൽ ഉള്ള അദ്ദേഹം ആ പുരസ്ക്കാരം നേടിയത് ഒരുപാട് മഹാരഥന്മാരെ പിന്തള്ളിയാണ്.
ഇന്ത്യയിലെ ജനപ്രിയനുള്ള പുരസ്‌കാരം 2014 -ൽ ഏറ്റുവാങ്ങുമ്പോൾ നമ്മൾ കണ്ടത് യുവതലമുറയുടെ സ്വപ്നങ്ങൾക്ക് ജീവൻ നൽകിയ സാമൂഹ്യ പരിഷ്‌കർത്താവിനെ ആയിരുന്നു.
താൻ നേടിയ പുരസ്‌കാരം അദ്ദേഹം സമർപ്പിച്ചത് കെട്ടിട മേഖലയിലെ തൊഴിലാളികൾക്കും കർഷകർക്കും ആണ്. സാധാരണക്കാരന്റെ മുഖവുമായി നമുക്കിടയിൽ ജീവിക്കുന്ന നന്മയുടെ കാവൽക്കാരൻ ആയിട്ടാണ് അദ്ദേഹത്തെ സമൂഹം കാണുന്നത്.
വളരെ ചെറുപ്പത്തിലെ തന്നെ ജീവിതത്തിലെ കഷ്ടപാടുകളോട് പോരാടിയാണ് അദ്ദേഹത്തിന്റെ ഈ വളർച്ച. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ അതെല്ലാം ’അതിജീവനം’ ആയിരുന്നു എന്നാണ് പറയുന്നത്. എട്ടാം ക്ലാസ്സ് മുതൽ കെട്ടിട തൊഴിലാളിയായി ജീവിതം തുടങ്ങി സ്വന്തം കുടുംബത്തിന് താങ്ങാവുകയും, ബാക്കിയുള്ള തുക കൊണ്ട് പഠനചിലവ് കണ്ടെത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം നമുക്ക് മാതൃകയാണ്. ജീവിത വിജയത്തിന് കുറുക്ക് വഴികൾ ഒന്നും ഇല്ല എന്ന് അദ്ദേഹത്തിന്റെ ജീവിതം വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു.
കേരള പോലീസിൽ ഇത്ര ജനകീയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച പോലീസുകാരൻ വേറെ ഇല്ല എന്നുപറയാം. അദ്ദേഹം തുടങ്ങിയ എല്ലാ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റങ്ങൾ ആണ് ഇന്ന് സൃഷ്ടിച്ചിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപെട്ടവയാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ്(സ്.പി.സി) , പുണ്യംപൂങ്കാവനം ,പിങ്ക് പോലീസ്, നൻമ(സപ്പോർട്ടർ) , ഒ.ർ.സി മുതലായ14 ജനകീയ പദ്ധതികൾക്ക് അദ്ദേഹം തുടക്കക്കാരൻ ആയി. ഈ പദ്ധതികള്‍ എല്ലാം സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയവയാണ്. അതിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ്(സ്.പി.സി) കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഇന്ത്യ മുഴുവൻ ഈ പദ്ധതി ആരംഭിച്ചു. പിന്നീട് അന്യ രാജ്യങ്ങൾ വരെ സ്റ്റുഡൻറ് പോലീസ് കേഡറ്റ്(സ്.പി.സി) ഏറ്റെടുത്തു. പുതുതലമുറയുടെ വളർന്ന് വരുന്ന കഴിവുകളെ മനസിലാക്കി അതിനെ ഉത്തേജിപ്പിച്ച് ഭാവിയുടെ വാഗ്‌ദാനം ആക്കി മാറ്റുന്നതിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ്(സ്.പി.സി)-ന് ഇന്ന് വലിയ പങ്ക് ആണ് ഉള്ളത്.
ഇപ്പോഴിതാ ലോക്ക് ഡൗണിനോട് അനുബന്ധിച്ച് നന്മ ഫൗണ്ടേഷനുമായി ചേർന്ന് കേരള പോലീസ് ‘ഒരു വയറൂട്ടാം’ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇതിന്ടെ പുറകിലും ഈ പോലീസ് ഓഫീസറുടെ മനസ്സാനിധ്യം ആണ്. നാല്പതിനായിരം ആളുകൾക്ക് ആണ് ഈ പദ്ധതി പ്രകാരം സൗജന്യ ഭക്ഷണം ലഭിക്കുന്നത്. യാചകർ ,അസുഖ ബാധിതർ, കൂലിപ്പണിക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവരാണ് ഇതിന്റെ ഗുണഭോക്താക്കൾ. പോലിസിന്റെ മാനുഷിക മുഖം ഐ.ജി പി.വിജയൻ ഐ.പി.സിലൂടെ ലോകം തിരിച്ചറിയപ്പെടുകയാണ്. ഇനിയും അദ്ദേഹത്തിന് സമൂഹത്തിനെ മാറ്റിമറക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
കുടുംബം:
ഭാര്യ : ഡോക്ടർ ബീന വിജയൻ ഐ.എ.സ് ,കുട്ടികൾ:വിഷ്ണു പ്രിയ,വിഘ്‌നേഷ്

You must be logged in to post a comment Login