സമുദ്രങ്ങൾ വറ്റിപ്പോയാല്‍ ? വീഡിയോ

0
100

 

ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗം കടലാണ് ,അതിനാല്‍ തന്നെ ഭൂമിയിലെ ജീവന്‍റെ ആധാരം സമുദ്രങ്ങള്‍ തന്നെയാണ് . എന്നാല്‍ സമുദ്രങ്ങള്‍ വറ്റിപ്പോയാല്‍ എന്തായിരിക്കും സംഭവിക്കുക ? നാസ 2008ല്‍ ഇറക്കിയ വീഡിയോ വീണ്ടും ഒന്ന് എഡിറ്റ് ചെയ്തു റീ മേക്ക് ചെയ്തിരിക്കുകയാണ്
ജപ്പാന്‍ പ്ലാനിറ്ററി ശാസ്ത്രഞ്ജന്‍ ആയ ജെയിംസ് ഒ ഡോണാഗ് . സമുദ്രങ്ങള്‍ വറ്റിയാല്‍ ലോകത്തിന്‍റെ അഞ്ചില്‍ മൂന്ന് ഭാഗവും വെളിയില്‍ വരും എന്നാണ് വീഡിയോയില്‍ നിന്നും കാണാന്‍ സാധിക്കുക.

ജപ്പാന്‍റെ ബഹിരാകാശ ഏജന്‍സിയിലാണ് ജെയിംസ് ഒ ഡോണാഗ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2008 ൽ നാസയുടെ ഫിസിസ്റ്റും ആനിമേറ്ററുമായ ഹോറച്ച് മൈക്കിള്‍ നിര്‍മിച്ചിരുന്ന വീഡിയോയിലാണ് കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് ഇപ്പോള്‍ ജെയിംസ് പുനര്‍ നിര്‍മ്മിച്ചിരിക്കുന്നത് .

സമുദ്രങ്ങള്‍ വറ്റിയാല്‍ ആദ്യമായി കാണാന്‍ സാധിക്കുക ഭൂഖണ്ഡങ്ങളുടെ അതിരുകളായിരിക്കും എന്ന് വീഡിയോയില്‍ നിന്ന് വെക്തമാകുന്നു. ആദ്യഘട്ടത്തില്‍ ആര്‍ക്കും കാണാന്‍ കഴിയാഞ്ഞ ഭൂമിയുടെ വശങ്ങള്‍ വ്യക്തമായി കാണിക്കുന്നതാണ് വീഡിയോ എന്ന് ജെയിംസ് ഒ ഡോണാഗ് പറയുന്നു. സമുദ്രങ്ങള്‍ ഇല്ലാതാകുന്നതോടെ പണ്ട് മനുഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡത്തിലേക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ഭൂഖണ്ഡ പാലങ്ങള്‍ തെളിഞ്ഞുവരും.

കൂടാതെ ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിര വെളിവാകും. സമുദ്ര നിരപ്പ് 2,000 മീറ്റര്‍ തൊട്ട് 3,000 മീറ്റര്‍വരെ താഴുമ്പോഴാണ് ഇത് ദ്രിശ്യമാകുന്നത് . ഈ പര്‍വ്വത നിരയ്ക്ക് 60,000 കിലോമീറ്റര്‍ നീളമുണ്ടെന്നാണ് കണ്ടെത്തല്‍ .