മഞ്ഞുപാളി അതിവേഗത്തിൽ ഉരുകുന്നു, വരുന്നത് അടുത്ത ദുരന്തമോ ?

0
106

 

കിഴക്കൻ അന്റാർട്ടിക്കയിലെ ഏറ്റവും ദൃഢതയുള്ള മഞ്ഞുപാളിയായ ഡെൻമാൻ ഹിമ പാളി അതിശയിപ്പിക്കുന്ന വേഗത്തിൽ പിൻവാങ്ങുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഡെൻമാൻ ഹിമപാളിയുടെ അടിത്തറ ഉറപ്പു നഷ്ടപ്പെട്ട് നശിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് വിശദമായ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത് .

ഹിമപാളിയുടെ 5 കിലോമീറ്ററോളം വരുന്ന ഭാഗമാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കുള്ളിൽ ഇല്ലാതായത് .ഇതിലൂടെ നഷ്ടമായത് 250 ബില്യൻ ടണ്ണോളം ഐസ് ആണ്  . ഇപ്പോളത്തെ സാഹചര്യത്തിൽ ഹിമപാളിയുടെ സ്ഥിതി വളരെ മോശമായ നിലയിലേക്ക് പോകുകയാണ്. അന്റാർട്ടിക്കയിലെ മറ്റു ഹിമപാളികളുമായി താരതമ്യം ചെയ്താൽ ഏറ്റവും കട്ടി കൂടിയ ഹിമ പാളിയാണ് ഡെൻമാൻ. സമുദ്രനിരപ്പിൽ നിന്നും 3500 അടി താഴ്ചയുള്ള മലയിടുക്കിന് മുകളിലായി സ്ഥിതി ചെയ്യുന്നത്. സാധാരണ ഹിമപാളികളിൽ നിന്നും വ്യത്യസ്തമായി സമുദ്രത്തിന്റെ നേർ വിപരീത ദിശയിലേക്കാണ് ഡെൻമാൻ ഹിമപാളിയുടെ ചരിവ്. അതിനാൽ thanne ചൂടുള്ള സമുദ്രജലം ഹിമപാളിയിലൂടെ താഴേക്ക് ഒഴുകുന്നത് മഞ്ഞ് ഉരുകാനുള്ള പ്രധാനകാരണങ്ങളിലൊന്നാണ് .

ഡെൻമാൻ ഹിമപരപ്പ് നിലനിൽക്കുന്ന സ്ഥലത്ത് നിന്നും പിൻവാങ്ങി കര പ്രദേശത്തോട് അടുക്കുന്നതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതം ആകും എന്നാണ് കണക്കുകൂട്ടലുകൾ. ഹിമപാളി പൂർണമായി നശിക്കുന്നതോടെ ആഗോള തലത്തിൽ സമുദ്രനിരപ്പ് അഞ്ചടി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് നാസയിലെ ജിയോ സയന്റിസ്റ്റായ വെർജീനിയ ബ്രാങ്കാറ്റോ സൂചിപ്പിക്കുന്നു . ഇങ്ങനെ സംഭവിച്ചാൽ  ഇതോടെ പല നഗരങ്ങളും വെള്ളത്തിനടിയിലാകുമെന്നാണ്  സൂചന