വാഷിങ്ടന്‍: കൊറോണ വൈറസ് പടര്‍ത്തുമെന്ന് ഭീഷണി മുഴക്കി വീഡിയോ പ്രചരിപ്പിച്ചതിന് യുവതി അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. ടെക്‌സസ് സ്വദേശിയായ ലോറയ്ന്‍ മരഡിയാഗ (18) യാണ് പൊലീസിന്റെ പിടിയിലായത്. തീവ്രവാദ കുറ്റം ചമുത്തിയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഡെന്റണ്‍ കൗണ്ടി ജയിലിലേക്ക് മാറ്റി.
അതേസമയം, തനിക്ക് കൊറോണ വൈറസ് ബാധയില്ലെന്നാണ് യുവതിയുടെ അവകാശവാദം. ലോറയ്ന്‍ കൊറോണ പോസിറ്റീവാണെന്നതിനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഏറെ പരിഭ്രാന്തി സൃഷ്ടിക്കുന്ന വീഡിയോ ലോറയ്ന്‍ സാമൂഹിക മാധ്യമമായ സ്‌നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്തത്.വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയില്‍ തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നും എല്ലാവര്‍ക്കും അത് പടര്‍ത്താനാണ് താന്‍ വന്നിരിക്കുന്നതെന്നും ലോറയ്ന്‍ അവകാശപ്പെട്ടിരുന്നു. താന്‍ മരിക്കുകയാണെങ്കില്‍ എല്ലാവരും മരിക്കണമെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതിയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ലോറയ്‌നെ പിടികൂടിയത്. അതേസമയം, തനിക്ക് കൊറോണ വൈറസ് ബാധയില്ലെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. ലോറയ്ന് കൊറോണ പോസിറ്റീവാണെന്നതിനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസും അറിയിച്ചു.

You must be logged in to post a comment Login