എനിക്കത് തിരികെ വേണം:പൂർണിമ ഇന്ദ്രജിത്ത് !

0
127

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് മല്ലിക സുകുമാരന്റേത്. നടന്‍ സുകുമാരന്റേയും നടി മല്ലികയുടേയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും ചുരുങ്ങിയ സമയം കൊണ്ടേ പ്രേക്ഷക മനസ്സിൽ ഇടം നേടിയവരാണ്. ഇവരെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ് ഇരുവരുടെയും ഭാര്യമാരും മക്കളും.

 

View this post on Instagram

 

Throw back to my long hair days! #curls #curlyhair #throwbackthursday #beforecgm #iwantmylonghairback

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

ഇന്ദ്രജിത്തിന്റെ ഭാര്യ നടിയും അവതാരികയും കൂടെയായ പൂര്‍ണിമയാണ്. ഇന്ദ്രജിത്തിന്റേയും പൂര്‍ണിമയുടേയും മക്കള്‍ പ്രാര്‍ഥനയും നക്ഷത്രയും ഇതിനോടകം തന്നെ തങ്ങളുടേതായ രീതിയില്‍ സിനിമയിലെത്തിക്കഴിഞ്ഞു. അമ്മ പൂര്‍ണിമയെപോലെ തന്നെ മക്കളും മിടുക്കികുട്ടികളാണ്. പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഈ താരകുടുംബം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.

പൂര്‍ണിമ പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം കൂടുതലും സജീവമായിരിക്കുന്നത് . തന്റെ എല്ലാം വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ തന്നെ പഴയൊരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നീളന്‍ മുടിയുള്ള കാലത്തെ ചിത്രമാണ് അത്. അന്നത്തെ മുടി തനിക്ക് തിരികെ വേണമെന്ന് പറഞ്ഞുകൊണ്ടാണ് പൂര്‍ണിമ തന്റെ പഴയ ചിത്രം പങ്കുവെച്ചിട്ടുള്ളത്. നീണ്ട ചുരുളന്‍ മുടിയുമായി വെള്ളസാരിയുടുത്തുള്ള പൂര്‍ണിമയാണ് ചിത്രത്തിലുള്ളത്. ചിത്രം പോസ്റ്റ്‌  ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. അതിസുന്ദരിയാണ് പൂര്‍ണിമയെന്നും, ചുരുളന്‍ മുടിയാണ് പൂര്‍ണിമയുടെ സൗന്ദര്യമെന്നുമൊക്കെയുള്ള കമന്റുകളോടെയാണ് ആരാധകർ പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ സ്വീകരിച്ചിരിക്കുന്നത്.