തെന്നിന്ത്യയില്‍ കൈനിറയെ ആരാധകരുളള താരമാണ് നിത്യ മേനോന്‍. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമയിലെ സ്ഥിരം സാന്നിധ്യമാണ്. അധികവും ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെയാണ് താരം പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളായിരുന്നു. നിത്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സിനിമ ലോകം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് നിത്യ മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുളള സംവിധായിക അഞ്ജലി മേനോന്റെ കുറിപ്പാണ്.
നിത്യയുടെയോപ്പം വര്‍ക്ക് ചെയ്തപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു അഞ്ജലി മേനോന്റെ കുറിപ്പ്.
നിത്യയോടൊപ്പം വര്‍ക്ക് ചെയ്തപ്പോഴെല്ലാം എനിയ്ക്ക് ഈ പ്രശ്നമുണ്ടായിരുന്നു. അവൾ എന്റെ ഫ്രെയിമില്‍ വരുമ്പോൾ ഞാന്‍ കട്ട് പറയാന്‍ മറക്കും . നിന്റെ കഴിവും ധൈര്യവുമെല്ലാം പകര്‍ത്താന്‍ പറ്റുന്ന ഫ്രെയിമുകള്‍ ഇനിയും കിട്ടട്ടെ എന്ന് ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ആശംസിക്കുന്നു.ഒരുപാട് സ്നേഹം സുന്ദരി. പിറന്നാളാശംസകള്‍ അഞ്ജലി മേനോന്‍ കുറിച്ചു.
അഞ്ജലി മേനോന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ ഡെയ്സില്‍ ഒരു മികച്ച കഥാപാത്രത്തെ നിത്യ മേനോന്‍ അവതരിപ്പിച്ചിരുന്നു. ഫഹദ് ഫാസിലിന്റെ കഥാപാത്രമായ ദാസിന്റെ കാമുകി നദാഷയായിട്ടായിരുന്നു നിത്യ എത്തിയത്. വളരെ മികച്ച അഭിപ്രായമായിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചിരുന്നത്. ഇന്നും ബാംഗ്ലൂര്‍ ഡെയ്സ് പ്രേക്ഷകരുടെ ഇടയിൽ ചര്‍ച്ച വിഷയമാണ്.
സെവന്‍ ഒ ക്ലോക്ക് എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നിത്യ ആകാശ ഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്.കേരള കഫെ, ഉറുമി, അന്‍വര്‍, ഉസ്താദ് ഹോട്ടല്‍, 100 ഡേയ്സ് ഓഫ് ലവ്, തുടങ്ങിയ ഹിറ്റ് മലയാളം ചിത്രങ്ങളുടെ ഭാഗമാകാന്‍ നിത്യയ്ക്ക് കഴിഞ്ഞിരുന്നു. തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ ഭാഷകളിലും സജീവമാണ് നിത്യ. കോളാമ്പി, ആറാം തിരുകല്പന എന്നിവയാണ് നിത്യയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രങ്ങള്‍.

You must be logged in to post a comment Login