Connect with us

Hi, what are you looking for?

Entertainment

‘ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്, എല്ലാ രാത്രിയിലും സുധി കയറി വരും’; ബിനു അടിമാലി പറയുന്നു

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി പതിയെ ആരോ​ഗ്യം വീണ്ടെടുത്ത് വരികയാണ്. ഈ മാസം ആദ്യമായിരുന്നു അദ്ദേഹം ആശുപത്രി വിട്ടത്. കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹന അപകടത്തിലാണ് ബിനുവിനും പരുക്കേറ്റിരുന്നത്. ഈ സംഭവങ്ങൾക്ക് ശേഷം ആദ്യമായൊരു പൊതുവേദിയിൽ എത്തിയിരിക്കുകയാണ് ബിനു അടിമാലി. ‘മാ’ സംഘടനയുടെ പരിപാടിക്കാണ് അദ്ദേഹം എത്തിയത്.

വേദിയിൽ വച്ച് കൊല്ലം സുധിയെ കുറിച്ചും ബിനു ഓർത്തു. ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് താനൊന്ന് ചിരിക്കുന്നതെന്നും എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങാൻ നേരം സുധിയുടെ ഓർമയാണ് നിറയെ എന്നും ബിനു പറയുന്നു.

ബിനു അടിമാലിയുടെ വാക്കുകൾ ഇങ്ങനെ

ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്. ‘മാ’ സംഘടനയുടെ പരിപാടിക്ക് വന്നപ്പോൾ. അതൊരു ഭം​ഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും രാത്രി സുധി കയറി വരും. ഉറങ്ങാൻ കിടക്കുമ്പോൾ. ഉറങ്ങുമ്പോ. അവന്റെ ഓരോ വാക്കുകളും പ്രശ്നങ്ങളും കാരണം എനിക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥ. ഇന്നിവിടെ വന്ന് എല്ലാവരെയും ഒന്നിച്ച് കാണാൻ പറ്റിയപ്പോൾ, എന്തോ ഒരു പകുതി സമാധാനം. അസുഖം പോയപോലെ. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയാണത്. നമ്മൾ ബെഡ് റെസ്റ്റൊക്കെ ആയി കിടക്കുമ്പോൾ, നമ്മൾ ഏറ്റവും കൂടുതൽ കാണാൻ ആ​ഗ്രഹിക്കുന്നവർ ഫോൺ ചെയ്യുക, വീട്ടിൽ വരുന്നു എന്നൊക്കെ പറയുന്നത് ഏറ്റവും വലിയ ഭാ​ഗ്യമാണ്. അങ്ങനെ കിടക്കുമ്പോഴാണ് ഓരോ ആളുകളുടെയും വില നമ്മൾ മനസിലാക്കുന്നത്.

ദുഃഖം നമുക്ക് പറ്റാത്തൊരു കാര്യമാണ്. ഒരുപക്ഷേ അന്ന് സുധിയുടെ സമയം ആയിരുന്നിരിക്കണം. പരിപാടിക്ക് പോകുമ്പോൾ അവൻ വണ്ടിയുടെ മുന്നിലാണ് ഇരിക്കുന്നത്. ഊണ് കഴിക്കാൻ ഇറങ്ങി തിരിച്ച് വന്നപ്പോഴും മുന്നിൽ തന്നെ ഇരുന്നു. പ്രോ​ഗ്രാം കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും അവൻ ഓടി വന്ന് വണ്ടിയുടെ മുന്നിൽ ഇരുന്നു. ഞാൻ അന്ന് വരെയും അത്രയും ഊർജസ്വലനായിട്ടുള്ള സുധിയെ കണ്ടിരുന്നില്ല. അത്രയ്ക്ക് ആക്ടീവ് ആയിരുന്നു അവൻ. അതാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. തെട്ടടുത്തിരുന്ന ഒരാൾ മരിച്ചു പോയി എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്നൊരു അവസ്ഥ..

You May Also Like

News

തൃശൂര്‍ കമ്മീഷ്ണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍. അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ...

News

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട്...

Entertainment

സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി....

News

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ്...